ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാർത്ഥിപ്പട്ടിക ബിജെപി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പിന്‍റെ ചുമതലയുള്ള കേന്ദ്രമന്ത്രി ജെ പി നദ്ദയാണ് സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിച്ചത്.  പത്തനംതിട്ടയിൽ സ്ഥാനാർഥിയെ ഇന്ന് പ്രഖ്യാപിച്ചില്ല.

ഇതുവരെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരു സ്ഥാനാർത്ഥിപ്പട്ടികയും ബിജെപി പുറത്തിറക്കിയിരുന്നില്ല. 182 പേരടങ്ങുന്ന ലിസ്റ്റാണ് ഇന്ന് പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയിലും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‍നാഥ് സിംഗ് ലഖ്‍നൗവിലും മത്സരിക്കും.

കാസർകോട് – രവീഷ് തന്ത്രി
കണ്ണൂർ – സി കെ പത്മനാഭൻ
വടകര – വി കെ സജീവൻ
കോഴിക്കോട് – കെ പി പ്രകാശ് ബാബു
മലപ്പുറം – ഉണ്ണികൃഷ്ണൻ മാസ്റ്റർ
പൊന്നാനി – വി ടി രമ
പാലക്കാട് – സി കൃഷ്ണകുമാർ
ചാലക്കുടി – എ എൻ രാധാകൃഷ്ണൻ
എറണാകുളം – അൽഫോൺസ് കണ്ണന്താനം
ആലപ്പുഴ – കെ എസ് രാധാകൃഷ്ണൻ
കൊല്ലം – കെ വി സാബു
ആറ്റിങ്ങൽ – ശോഭാ സുരേന്ദ്രൻ
തിരുവനന്തപുരം – കുമ്മനം രാജശേഖരൻ

പ്രധാനരാഷ്ട്രീയനേതാക്കളും മണ്ഡലങ്ങളും:

നരേന്ദ്രമോദി – വാരാണസി
അമിത് ഷാ – ഗാന്ധിനഗർ
രാജ്‍നാഥ് സിംഗ് – ലഖ്‍നൗ
സ്മതി ഇറാനി – അമേഠി
സഞ്ജീവ് കുമാർ ബല്യാൻ – മുസഫർ നഗർ
ഡോ. മഹേഷ് കുമാർ- ഗൗതംബുദ്ധ് നഗർ
ഹേമ മാലിനി – മഥുര 
സംഘ്‍മിത്ര മൗര്യ – ബദായൂം
സന്തോഷ് കുമാർ ഗാങ്‍വാർ – ബറേലി
സാക്ഷി മഹാരാജ് – ഉന്നാവോ
പൂനം മഹാജൻ – മുംബൈ സെൻട്രൽ നോർത്ത്
കിരൺ റിജ്‍ജു – അരുണാചൽ ഈസ്റ്റ്
ദേവേന്ദ്രപ്പ – ബെല്ലാരി –
അനന്ത്കുമാർ ഹെഗ്‍ഡെ – ഉത്തർകന്നഡ
നളിൻ കുമാർ കട്ടീൽ – ദക്ഷിണകന്നഡ
ജി എസ് ബസവരാജു – തുംകൂർ
സദാനന്ദഗൗഡ – ബംഗളുരു നോർത്ത്