Friday, May 17, 2024
spot_img

ബിജെപിയുടെ വിജയം സദ്ഭരണത്തിന് ലഭിച്ച അംഗീകാരം ; ജനങ്ങളുടെ അചഞ്ചലമായ പിന്തുണയ്ക്ക് നന്ദിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ഛത്തീസ്ഗഡ്, മദ്ധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ ബിജെപിയുടെ മിന്നും വിജയത്തിന്റെ സന്തോഷം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയിലെ ജനങ്ങൾ സദ്ഭരണത്തിന്റെയും വികസനത്തിന്റെയും രാഷ്‌ട്രീയത്തോടൊപ്പം നിലകൊള്ളുന്നു എന്നാണ് ഈ സംസ്ഥാനങ്ങളിലെ ഫലങ്ങൾ സൂചിപ്പിക്കുന്നതെന്ന് നരേന്ദ്രമോദി വ്യക്തമാക്കി.

ജനങ്ങളുടെ അചഞ്ചലമായ പിന്തുണയ്‌ക്ക് നന്ദി പറയുന്നു. അവരുടെ ക്ഷേമത്തിനായി അശ്രാന്തമായി പ്രവർത്തിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്യുന്നു. കഠിനാധ്വാനികളായ പാർട്ടി പ്രവർത്തകർക്ക് പ്രത്യേക നന്ദി. മാതൃകാപരമാണ് അവരുടെ പ്രവർത്തനമെന്നും അക്ഷീണം പ്രവർത്തിച്ചവർ വികസന നേട്ടങ്ങളെ ജനങ്ങൾക്കിടയിൽ ഉയർത്തിക്കാട്ടിയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചതുമുതൽ നാലിൽ മൂന്നിടത്തും ശക്തമായ ആധിപത്യമായിരുന്നു ബിജെപിക്കുണ്ടായിരുന്നത്. കൃത്യമായ നിലയിൽ ലീഡ് നില ഉയർത്തിയ ബിജെപി മിന്നും വിജയമാണ് നേടിയത്. മൂന്ന് സംസ്ഥാനത്തും മോദി പ്രഭാവവും കേന്ദ്ര സർക്കാരിന്റെ വികസന നേട്ടങ്ങളുമാണ് ബിജെപിയെ വിജയത്തിലെത്തിച്ചത്.

Related Articles

Latest Articles