തൃശൂർ:കുണ്ടന്നൂരിൽ വെടിമരുന്ന് സൂക്ഷിക്കാനുപയോഗിച്ച ഷെഡ് നിർമിച്ചത് അനുമതിയില്ലാതെയെന്ന് കണ്ടെത്തൽ.സ്ഫോടനവുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഇന്ന് തന്നെ കലക്ടർക്ക് നൽകുമെന്ന് ഡെപ്യൂട്ടി കലക്ടർ യമുനാ ദേവി അറിയിച്ചു. അതേസമയം,അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിൽസയിലായിരുന്ന കാവശ്ശേരി സ്വദേശി മണികണ്ഠൻ ചൊവ്വാഴ്ച രാവിലെ മരിച്ചു.
ഉഗ്രസ്‌ഫോടനത്തിൽ കനത്ത നാശമാണ് മേഖലയിൽ സംഭവിച്ചിരിക്കുന്നത്. വീടുകളുടെയും സ്ഥാപനങ്ങളുടെയും സ്‌കൂളുകളുടെയും ജനൽ ചില്ലുകൾ തകർന്ന നിലയിലാണ്. ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കുന്നത്.അപകടത്തെ തുടർന്ന് സ്ഥലയുടമ സുന്ദരാക്ഷനെയും ലൈസൻസി ശ്രീനിവാസനെയും പോലീസ് അറസ്റ്റ് ചെയ്തു. എക്‌സ്‌പ്ലോഡിവ് ആക്ട് അനുസരിച്ചാണ് അറസ്റ്റ്. അപകടത്തിൽ മരിച്ച കാവശ്ശേരി സ്വദേശി മണികണ്ഠന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

