Tuesday, December 30, 2025

നൗഷാദിന്റെ മകള്‍ അനാഥയായി, വീട് പണയത്തിലും: ബ്ലെസി


ഒരൊറ്റ സിനിമയിലൂടെ കൈകോര്‍ത്ത് മലയാള സിനിമ ലോകത്തേക്ക് പിച്ചവെച്ച രണ്ട് സെലിബ്രിറ്റികളാണ് സംവിധായകന്‍ ബ്ലെസിയും നിര്‍മാതാവായ നൗഷാദും.നൗഷാദ് പിന്നീട് പാചക ലോകത്തിലൂടെയും ബ്ലെസി ഒത്തിരി നല്ല ചിത്രങ്ങളിലൂടെയും മലയാളികളുടെ പ്രേക്ഷക മനസില്‍ ഇടംനേടി.ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് നൗഷാദ് ഈ ഭൂമി വിട്ടുപോയത്. സ്‌കൂള്‍ വിദ്യാഭ്യാസ കാലം മുതലേ ഒന്നിച്ച് വളര്‍ന്ന ഞങ്ങളുടെ സ്വപ്‌നങ്ങളില്‍ എന്നും സിനിമയായിരുന്നുവെന്ന് കളിത്തോഴനായ ബ്ലെസി ഓര്‍ക്കുന്നു.

രാത്രികാല ചര്‍ച്ചകളില്‍ എന്റെ കഥകളും സിനിമാ സ്വപ്‌നങ്ങളുമൊക്കെ ഞങ്ങള്‍ പങ്കുവെക്കുമായിരുന്നു. ലയണല്‍ റിച്ചിയുടെ ഗ്രാമി അവാര്‍ഡ് ലഭിച്ചപ്പോള്‍ അത് ഞങ്ങള്‍ ആഘോഷിച്ചിരുന്നു.സിനിമാ സ്വപ്‌നങ്ങളെ തുടര്‍ന്ന് തങ്ങളിരുവരും മദ്രാസിലേക്ക് പോയിരുന്നു. പിന്നീട് പിറന്ന കാഴ്ച്ച എന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. ഒന്നിച്ചുണ്ടായിരുന്ന നൗഷാദിന്റെ ജീവിതത്തിലെ എല്ലാഘട്ടത്തിനും താന്‍ സാക്ഷിയായിരുന്നുവെന്ന് സംവിധായകന്‍ പറഞ്ഞു.

അസുഖങ്ങളെ തുടര്‍ന്ന് ദുരിതത്തിലായ നൗഷാദിന്റെ ഭാര്യ ഷീബയും പെട്ടെന്ന് ഈ ലോകം വിട്ടുപോയി. ഒരുപാട് കാലംകാത്തിരുന്നാണ് അവര്‍ക്ക് നഷ്‌വ എന്ന മകള്‍ പിറന്നത്. ഈ കുട്ടിയാണ് ഇപ്പോള്‍ അനാഥമായിരിക്കുന്നതെന്ന് ബ്ലെസി ആകുലപ്പെടുന്നു.വളരെ വിഷമിപ്പിക്കുന്ന മറ്റൊരു കാര്യം അതിഭീകരമായ സാമ്പത്തിക ബാധ്യതയാണ് നൗഷാദിന് ഉള്ളത്. താമസിക്കുന്ന വീട് പോലും പണയത്തിലാണ്. നൗഷാദിന്റെ ചികിത്സയ്ക്ക് വന്‍ തുകയായിരുന്നു ചെലവായിരുന്നത്. കുട്ടിക്ക് താമസിക്കാന്‍ ഇടവും സംരക്ഷണവുമാണ് തങ്ങളുടെ ഇപ്പോഴത്തെ ലക്ഷ്യമെന്ന് ബ്ലെസി പറയുന്നു.

Related Articles

Latest Articles