Monday, May 13, 2024
spot_img

നിയമം ലംഘിച്ച് അമിതമായി ആളെ കയറ്റി;ആലപ്പുഴയിൽ ബോട്ട് കസ്റ്റഡിയിൽ,നടപടി തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരുടെ മിന്നല്‍ പരിശോധനയിൽ

ആലപ്പുഴ: നിയമം ലംഘിച്ച് അമിതമായി ആളെ കയറ്റിയതിന് ആലപ്പുഴയിൽ ബോട്ട് കസ്റ്റഡിയിലെടുത്തു.തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരുടെ മിന്നല്‍ പരിശോധനയിലാണ് നിയമം ലംഘിച്ച് ആൾക്കാരെ കയറ്റിയത് ശ്രദ്ധയിൽപ്പട്ടത്. 30 പേരെ കയറ്റേണ്ട ബോട്ടില്‍ തിരുകിക്കയറ്റിയത് 68 പേരെയാണ്

ബോട്ട് അടുപ്പിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ജീവനക്കാര്‍ എതിര്‍ത്തു. തുടര്‍ന്ന് ടൂറിസം പൊലീസിനെ വിളിച്ചു വരുത്തുകയായിരുന്നു. കസ്റ്റഡിയിലെടുത്ത ബോട്ട് തുറമുഖ വകുപ്പിന്‍റെ യാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്

Related Articles

Latest Articles