Saturday, April 27, 2024
spot_img

പ്രതീക്ഷയറ്റു !ഹമാസ് സംഘം നഗ്നയാക്കി ട്രക്കിൽ കയറ്റിക്കൊണ്ടുപോയ ജർമൻ യുവതിയുടെ മൃതദേഹം കണ്ടെടുത്തു; യുവതിയുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് അക്കൗണ്ടിലെ പണവും അപഹരിച്ച് തീവ്രവാദികൾ

ഹമാസ് തീവ്രവാദികൾ നഗ്നയാക്കി കടത്തിക്കൊണ്ടുപോയ
ജർമൻ യുവതിയുടെ മൃതദേഹം കണ്ടെടുത്തു; യുവതിയുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് അക്കൗണ്ടിലെ പണവും അപഹരിച്ചു

ടെല്‍ അവീവ്: ഇസ്രയേൽ അതിർത്തി തകർത്തെത്തിയ ഹമാസ് സംഘം നഗ്നയാക്കി ട്രക്കിൽ കയറ്റിക്കൊണ്ടുപോയ ജർമൻ ടാറ്റൂ ആർട്ടിസ്റ്റ് ഷാനി ലൂക്ക് (22)  ലൂക്ക് മരിച്ചതായി സ്ഥിരീകരിച്ച് ഇസ്രയേല്‍. ഷാനിയുടെ മൃതദേഹം സൈന്യം കണ്ടെത്തിയതായി ഷാനിയുടെ കുടുംബവും സ്ഥിരീകരിച്ചു. ഏറെ സങ്കടത്തോടെ തന്റെ സഹോദരിയുടെ മരണ വാര്‍ത്തയറിക്കുന്നതായി ഷാനിയുടെ സഹോദരി ആഥി ലൂക്ക് സാമൂഹിക മാദ്ധ്യമത്തിൽ കുറിച്ചു. യുവതിയുടെ ക്രെഡിറ്റ് കാർഡിൽ നിന്ന് പണം നഷ്ടപ്പെട്ടതായി മാതാവ് റിക്കാർഡ ലൂക്ക് അറിയിച്ചിരുന്നു.

തെക്കൻ ഇസ്രയേലിലെ കിബുറ്റ്സ് നഗരത്തിലെ ട്രൈബ് ഓഫ് നോവ മ്യൂസിക് ഫെസ്റ്റിവലിൽ ഒക്ടോബര്‍ ഏഴിന് ഹമാസ് ഭീകരവാദികൾ നടത്തിയ നരനായാട്ടിലാണ് ഷാനിയെ തീവ്രവാദികൾ കടത്തിക്കൊണ്ട് പോയത്.
ഷാനിയെ ഹമാസ് പിടികൂടി നഗ്നയായ നിലയിൽ പിക്കപ്പ് ട്രക്കിന്റെ പിന്നിലിരുത്തി കൊണ്ടുപോകുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഷാനിയുടെ ശരീരത്തിൽ തുപ്പുന്ന തീവ്രവാദികളുടെ ദൃശ്യങ്ങളിൽ കടുത്ത വിമർശനമാണ് ഉയർന്നത്. ഷാനിയുടെ മൃതദേഹമെങ്കിലും വിട്ടു നൽകണമെന്നാവശ്യപ്പെട്ട് പിന്നാലെ അമ്മ റിക്കാർഡ രംഗത്ത് വന്നു. എന്നാൽ പിന്നീട് ഗാസ മുനമ്പിലെ കുടുംബ സുഹൃത്ത് തന്റെ മകൾ ഹമാസ് നിയന്ത്രണത്തിലുള്ള ഒരു ആശുപത്രിയിൽ ജീവിച്ചിരിപ്പുണ്ടെന്ന് അറിയിച്ചതായി അവർ അറിയിച്ചു. പിന്നാലെ ഷാനിയെ സുരക്ഷിതയായി നാട്ടിലെത്തിക്കാൻ സഹായിക്കണമെന്ന് അവർ ജർമൻ സർക്കാരിനോടും എംബസിയോടും അഭ്യർത്ഥിക്കുകയും ചെയ്തു. മകളെ ജീവനോടെ കാണാനാകുമെന്ന പ്രതീക്ഷയിലായിരുന്നു അവർ. അതിനിടെയാണ് യുവതിയുടെ മരണം സ്ഥിരീകരിച്ചത്.

ട്രൈബ് ഓഫ് നോവ മ്യൂസിക് ഫെസ്റ്റിവലിൽ ഹമാസ് ഭീകരവാദികൾ നടത്തിയ നരനായാട്ടിൽ സ്വദേശീയരും വിദേശീയരുമായ നിരവധിയാളുകളാണ് കൊല്ലപ്പെട്ടത്. 260 ലധികം മൃതദേഹങ്ങളാണ് കഴിഞ്ഞ ദിവസം ഇവിടെ നിന്ന് കണ്ടെടുത്തത്. ഇതിലേറെയും ചെറുപ്പക്കാരാണ്. ഗാസാ അതിർത്തിയിൽനിന്ന് 5 കിലോമീറ്റർ അകലെയാണു കിബുറ്റ്സ് . വെള്ളിയാഴ്ച രാത്രിയിലെ നൃത്തപരിപാടിക്കുശേഷം ക്യാംപുകളിൽ മിക്കവാറും പേർ ഉറക്കത്തിലായിരിക്കെയാണ് രാവിലെ ആക്രമണമുണ്ടായത്.

അപ്രതീക്ഷിതമായി ഉണ്ടായ വെടിവയ്പിൽനിന്നു രക്ഷപ്പെടാനായി പലവഴിക്കായി ചിതറിയോടിയവരിൽ പലരും 6 മണിക്കൂറിലേറെ മരുഭൂമിയിലെ കുറ്റിക്കാട്ടിലും മറ്റും ഒളിച്ചിരുന്നു. ഒട്ടേറെപ്പേരെ ഹമാസ് സംഘം പിടിച്ചുകൊണ്ടുപോയി. അടുത്ത പ്രദേശമായ റഹാത്തിൽനിന്നുള്ള ഇസ്രയേൽ പൗരന്മാരായ അറബ് വംശജരാണ് ഒടുവിൽ ട്രക്കുകളിലെത്തി പരുക്കേറ്റവരെ അടക്കം രക്ഷിച്ചത്. സംഭവസ്ഥലത്ത് നിന്ന് ആളുകൾ രക്ഷപ്പെടാതിരിക്കാനായി വാഹനങ്ങളുടെ ടയറുകൾ വെടിവച്ചു തകർത്തിരുന്നു

Related Articles

Latest Articles