Saturday, April 27, 2024
spot_img

ബോളിവുഡ് നടൻ ഗോവിന്ദ രാഷ്ട്രീയത്തിലേക്കുള്ള മടങ്ങി വരവിനൊരുങ്ങുന്നു ! മുംബൈ നോർത്ത് വെസ്റ്റ് മണ്ഡലത്തിൽ നിന്ന് എൻഡിഎ സ്ഥാനാർത്ഥിയാകുമെന്ന് റിപ്പോർട്ട്

തൊണ്ണൂറുകളിൽ തിയറ്ററുകളെ ഇളക്കി മറിച്ച പ്രശസ്ത ബോളിവുഡ് നടൻ ഗോവിന്ദ ലോക്‌സഭാ തെരഞ്ഞെടുപ്പിലൂടെ രാഷ്ട്രീയ രംഗത്തേക്ക് തിരിച്ചുവരാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. എൻഡിഎ സ്ഥാനാർത്ഥിയായി ഗോവിന്ദ മുംബൈ നോർത്ത് വെസ്റ്റ് മണ്ഡലത്തിൽ നിന്ന് മത്സരിക്കും എന്നാണ് റിപ്പോർട്ട്. ശിവസേന എക്‌നാഥ് ഷിൻഡെ വിഭാഗമാണ് ഗോവിന്ദയെ രംഗത്തിറക്കാൻ തയ്യാറെടുക്കുന്നത്. ഈ ആഴ്ച ആദ്യം ഗോവിന്ദ മഹാരാഷ്ട്ര മുഖ്യമന്ത്രി എക്‌നാഥ് ഷിൻഡെയുമായി ചർച്ച നടത്തിയിരുന്നു.

2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി ഗോവിന്ദ മത്സരിച്ച് വിജയിച്ചിരുന്നു. മുതിർന്ന ബിജെപി നേതാവും വാജ്പേയി സർക്കാരിൽ മന്ത്രിയുമായിരുന്ന രാം നായിക്കിനെയാണ് അന്ന് താരം അട്ടിമറിച്ചത്. സിനിമയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി 2008ൽ ഗോവിന്ദ കോൺഗ്രസിൽ നിന്ന് രാജിവെച്ച് രാഷ്ട്രീയ രംഗം വിടുകയായിരുന്നു

Related Articles

Latest Articles