Wednesday, January 7, 2026

ബോളിവുഡ് താരം രണ്‍വീര്‍ സിങ് പൂര്‍ണനഗ്നനായി നടത്തിയ ഫോട്ടോഷൂട്ട് വിവാദത്തിൽ; പരാതിയുമായി എന്‍ജിഒ ഭാരവാഹി രംഗത്ത്, സ്ത്രീകള്‍ക്ക് നഗ്നത പ്രദര്‍ശിപ്പിക്കാമെങ്കില്‍ പുരുഷന്‍മാര്‍ക്കും ആകാമെന്നും സംവിധായകന്‍ രാംഗോപാല്‍ വര്‍മ

മുംബൈ: ബോളിവുഡ് താരം രണ്‍വീര്‍ സിങ് പൂര്‍ണനഗ്നനായി നടത്തിയ ഫോട്ടോഷൂട്ട് വിവാദത്തിലാകുന്നു. രണ്‍വീര്‍ സിങ് സ്ത്രീകളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്ന പരാതിയില്‍ പോലീസ് കേസെടുത്തു. എന്‍ജിഒ ഭാരവാഹിയാണ് കഴിഞ്ഞദിവസം സമൂഹമാധ്യമത്തില്‍ താരം പങ്കുവച്ച സ്വന്തം ന്യൂഡ് ഫോട്ടോഷൂട്ടിന് എതിരെ പരാതിയുമായി രംഗത്ത് എത്തിയത്. പരാതിയില്‍ ചെമ്പുര്‍ പൊലീസാണു കേസെടുത്തത്.

സ്ത്രീകളുടെ വികാരത്തെ രണ്‍വീര്‍ വ്രണപ്പെടുത്തിയെന്നും സ്വന്തം നഗ്‌ന ചിത്രങ്ങളിലൂടെ അവരെ അപമാനിച്ചെന്നും പരാതിയില്‍ ആരോപിച്ചു. ഐടി ആക്ട്, ഐപിസി നിയമങ്ങള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തി താരത്തിനെതിരെ കേസെടുക്കണമെന്നാണ് ആവശ്യം. അതേസമയം, രണ്‍വീറിനെ പുകഴ്ത്തിയും വിമര്‍ശിച്ചും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച സജീവമാണ്. സ്ത്രീകള്‍ക്ക് നഗ്നത പ്രദര്‍ശിപ്പിക്കാമെങ്കില്‍ പുരുഷന്‍മാര്‍ക്കും ആകാമെന്നും സംവിധായകന്‍ രാംഗോപാല്‍ വര്‍മ പ്രതികരിച്ചു.

Related Articles

Latest Articles