Thursday, May 9, 2024
spot_img

കശ്മീരിൽ സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന ബസിൽ സ്‌ഫോടനം; എട്ട് മണിക്കൂറിനുള്ളിൽ നടന്ന രണ്ടാമത്തെ സംഭവമാണിത് ; ആളപായമില്ല

കശ്മീർ : ഉധംപൂർ ജില്ലയിലെ പഴയ ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന ബസിൽ വ്യാഴാഴ്ച്ച പുലർച്ചെയാണ് സ്‌ഫോടനം നടന്നത്. കഴിഞ്ഞ 8 മണിക്കൂറിനുള്ളിൽ ഇത് രണ്ടാമത്തെ സ്‌ഫോടനമാണ്.

എന്നാൽ, സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ജമ്മു കശ്മീർ പോലീസും മറ്റ് സുരക്ഷാ സേനകളും സ്ഥലത്തുണ്ട്.

ബുധനാഴ്ച്ച രാത്രി 10:45 ഓടെ, ഡൊമെയിൽ ചൗക്കിൽ ഒരു ബസിൽ സമാനമായ മറ്റൊരു സ്ഫോടനം ഉണ്ടായി, അതിൽ രണ്ട് പേർക്ക് പരിക്കേറ്റു.

ഇന്നലെ രാത്രി സ്‌ഫോടനം നടന്ന സ്ഥലത്തുനിന്ന് 4 കിലോമീറ്റർ അകലെയാണ് രണ്ടാമത്തെ സ്‌ഫോടനം നടന്നത്.

Related Articles

Latest Articles