Friday, March 29, 2024
spot_img

മൂന്ന് സർവ്വകാലാശാലകളിൽ ബോംബ് ഭീഷണി; വിദ്യാർത്ഥികളേയും ജീവനക്കാരേയും ഒഴിപ്പിച്ചുകൊണ്ട് തിരച്ചിൽ തുടർന്ന് ന്യൂയോർക്ക് പോലീസ്

വാഷിംഗ്ടൺ: ബോംബ് ഭീഷണിയെ(Bomb Threat) തുടർന്ന് യുദ്ധകാലാടിസ്ഥാനത്തിൽ സർവ്വകാലാശാലകളിൽ ഒഴിപ്പിക്കൽ തുടരുന്നു. അമേരിക്കയിലെ മൂന്ന് സർവ്വകലാശാലകളിലാണ് ബോംബ് ഭീഷണിയുണ്ടായത്.

കൊളംബിയ, കോർണൽ, ബ്രൗൺ എന്നീ സർവ്വകലാശാലകളിലെ വിദ്യാർത്ഥികളേയും ജീവനക്കാരേയുമാണ് അടിയന്തിരമായി ഒഴിപ്പിച്ച് പരിശോധന തുടരുന്നത്.

കഴിഞ്ഞ ദിവസമാണ് സർവ്വകാലാശാലകളിൽ ബോംബ് ഭീഷണിയുണ്ടായത്. വിശാലമായ ക്യാമ്പസ്സിലെ എല്ലാ ഡിപ്പാർട്ടുമെന്റുകളും പരിശോധിക്കുക എന്ന ശ്രമകരമായ ദൗത്യമാണ് സുരക്ഷാ സേനകൾ നടത്തിക്കൊണ്ടിരിക്കുന്നത്.

ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ടുമെന്റാണ് തിരച്ചിൽ തുടരുന്നത്. എന്നാൽ ലഭിച്ച ഭീഷണി വ്യാജമാണെന്ന നിഗമനത്തിലാണ് പോലീസുള്ളത്.

അതേസമയം തിരച്ചിൽ തുടരുന്നതിനാൽ വിദ്യാർത്ഥികളാരും സർവ്വകലാശാലകളിലേക്ക് എത്തരുതെന്ന മുന്നറിയിപ്പ് പോലീസ് നൽകിയിട്ടുണ്ട്. മാത്രമല്ല എയിൽ സർവ്വകലാശാലയിലും പോലീസ് തിരച്ചിൽ നടത്തുന്നതായാണ് റിപ്പോർട്ട്.

Related Articles

Latest Articles