Thursday, May 16, 2024
spot_img

റിസർവ് ബാങ്ക് ആസ്ഥാനത്തിന് ബോംബ് ഭീഷണി! സന്ദേശമെത്തിയത് ‘ഖിലാഫത്ത് ഇന്ത്യ’ എന്ന ഇ–മെയിൽ വിലാസത്തിൽ നിന്ന്; കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു

റിസർവ് ബാങ്ക് ആസ്ഥാനത്തിന് ബോംബ് ഭീഷണി. ഇ–മെയിൽ സന്ദേശത്തിലൂടെയാണ് ബോംബ് ഭീഷണി ലഭിച്ചതെന്ന് മുംബൈ പോലീസ് വ്യക്തമാക്കി. ഇന്നുച്ചയ്ക്ക് ഒന്നരയോടെ മുംബൈയിലെ 11 സ്ഥലങ്ങളിൽ ബോംബ് സ്ഫോടനങ്ങൾ ഉണ്ടാകുമെന്നായിരുന്നു ഭീഷണി. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും ആർബിഐ ഗവർണർ ശക്തികാന്ത ദാസും രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ടാണ് ഭീഷണി സന്ദേശമെത്തിയത്.

‘ഖിലാഫത്ത് ഇന്ത്യ’ എന്ന ഇ–മെയിൽ വിലാസത്തിൽ നിന്നാണ് ഭീഷണി. സംഭവത്തിൽ മുംബൈയിലെ എംആർഎ മാർഗ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇ–മെയിലിൽ പരാമർശിച്ച സ്ഥലങ്ങളിലെല്ലാം പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല

Related Articles

Latest Articles