Wednesday, May 15, 2024
spot_img

റിസർവ് ബാങ്കിന് ബോംബ് ഭീഷണി! സന്ദേശമയച്ച ഒരാൾ പിടിയിൽ; ചോദ്യം ചെയ്യൽ തുടരുന്നു

മുംബൈ : റിസർവ് ബാങ്കിന് ബോംബ് ഭീഷണി സന്ദേശമയച്ച ഒരാൾ പിടിയിൽ. ഗുജറാത്തിലെ വഡോദര സ്വദേശിയെയാണ് ക്രെെംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. നിലവിൽ ഇയാളെ ചോദ്യം ചെയ്തുവരികയാണ്. സംഭവത്തിൽ ഐപിസി സെക്ഷൻ 505 (1)​,​ 505 (2)​,​ 506(2)​ എന്നിവ പ്രകാരമാണ് മുംബൈയിലെ എംആർഎ മാർഗ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ മുംബൈയിലെ 11 സ്ഥലങ്ങളിൽ ബോംബ് സ്ഫോടനങ്ങൾ ഉണ്ടാകുമെന്നായിരുന്നു ഭീഷണി. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും ആർബിഐ ഗവർണർ ശക്തികാന്ത ദാസും രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ടാണ് ഭീഷണി സന്ദേശമെത്തിയത്. ‘ഖിലാഫത്ത് ഇന്ത്യ’ എന്ന ഇ–മെയിൽ വിലാസത്തിൽ നിന്നാണ് ഭീഷണി. . ഇ–മെയിലിൽ പരാമർശിച്ച സ്ഥലങ്ങളിലെല്ലാം പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. മുംബയിലെ ആർബിഐ ഓഫീസ്,​ എച്ച് ഡി എഫ് സി ബാങ്ക്,​ ഐ സി ഐ സി ഐ ബാങ്ക് എന്നിവ ഉൾപ്പെടെ 11 ഓഫീസുകളിൽ ഭീഷണി സന്ദേശം വന്നതായി പോലീസ് അറിയിച്ചു.

Related Articles

Latest Articles