Tuesday, April 30, 2024
spot_img

രാജ്യത്തെ വികസന കുതിപ്പിലേയ്‌ക്ക് നയിക്കുന്ന പ്രധാന ഘടകമായി വടക്കുകിഴക്കൻ ഇന്ത്യ മാറും; പ്രധാനമന്ത്രി നരേന്ദ്ര മോദി

ദില്ലി: ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ രാജ്യത്തെ വികസന കുതിപ്പിലേയ്‌ക്ക് നയിക്കുന്ന പ്രധാന ഘടകമായി വടക്കുകിഴക്കൻ ഇന്ത്യ മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അരുണാചൽപ്രദേശിന്റെ 36-ാം സംസ്ഥാന രൂപീകരണ ദിനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. കിഴക്കൻ ഏഷ്യയിലേയ്‌ക്കുള്ള പ്രധാന കവാടമായി അരുണാചൽ മാറുമെന്നും സർക്കാർ അതിനുള്ള പദ്ധതികൾ ആവഷ്‌കരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘അരുണാചൽപ്രദേശിന്റെ 36-ാം സംസ്ഥാന രൂപീകരണ ദിനത്തിൽ ഏവർക്കും അദ്ദേഹം ആശംസകളറിയിക്കുകയും, 50 വർഷം വടക്കുകിഴക്കൻ അതിർത്തിയുടെ ഏജൻസിയായിരുന്ന പ്രദേശത്തിന് പുത്തൻ നാമധേയം ലഭിച്ചു, അരുണാചൽപ്രദേശ്. ഉദയസൂര്യന്റെ പ്രദേശമെന്ന അരുണാചലിനെ വികസനത്തിലേയ്‌ക്ക് നയിക്കുന്നത് അവിടുത്തെ ദേശസ്‌നേഹികളായ സഹോദരന്മാരുടെയും സഹോദരിമാരുടെയും അകമഴിഞ്ഞ പ്രവർത്തനമാണെന്നും’ പ്രധാനമന്ത്രി പറഞ്ഞു.

‘ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ രാജ്യത്തെ വികസനത്തിലേയ്‌ക്ക് നയിക്കുന്ന എഞ്ചിനായി വടക്കുകിഴക്കൻ ഇന്ത്യ മാറുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. അരുണാചൽപ്രദേശിന്റെ വികസനത്തിനായി കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ധാരാളം പദ്ധതികൾ നടപ്പിലാക്കി. പുതിയ വികസനങ്ങൾ വന്നപ്പോഴും, സംസ്ഥാനത്തിന്റെ സംസ്‌കാരത്തിന് യാതൊരുവിധ കൊട്ടവും തട്ടിയിട്ടില്ല. ഇത് മറ്റ് സംസ്ഥാനങ്ങൾ മാതൃകയാക്കണമെന്നും’ പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.

Related Articles

Latest Articles