Tuesday, October 27, 2026

കുപ്പിവെള്ളത്തിന് 13 രൂപയാക്കിയ സര്‍ക്കാര്‍ തീരുമാനം ഹൈകോടതി സ്റ്റേ

കൊച്ചി: കുപ്പിവെള്ളത്തിന് 13 രൂപയാക്കിയ സംസ്ഥാന സര്‍ക്കാരിന്‍റെ ഉത്തരവ് ഹൈകോടതി റദ്ധാക്കി. വെള്ളത്തിന് വിലയിടാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നും കേന്ദ്രസര്‍ക്കാരിനാണ് അധികാരമെന്നും ചൂണ്ടിക്കാട്ടി കുപ്പിവെള്ള ഉല്‍പാദകരുടെ സംഘടനയുടെ ഹർജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.

ഭക്ഷ്യസുരക്ഷാ നിയമം അനുസരിച്ച്‌ വിലനിര്‍ണയം നടത്തേണ്ടത് കേന്ദ്രസര്‍ക്കാരാണെന്ന് ഹൈകോടതി ഉത്തരവില്‍ പറഞ്ഞു. വിലനിര്‍ണയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് അറിയിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാറിന് ഹൈകോടതി നോട്ടീസ് അയച്ചു.

അവശ്യസാധന വില നിയന്ത്രണ നിയമപരിധിയില്‍ ഉള്‍പ്പെടുത്തിയാണ് കുപ്പിവെള്ളത്തിനു വില നിശ്ചയിച്ച്‌ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

Related Articles

Latest Articles