Monday, September 28, 2026

അപ്പാര്‍ട്ട്‌മെന്റിന് നേരെ പടക്കമെറിഞ്ഞ സംഭവം; യുവാവിനെതിരെ കേസ് എടുത്ത് പോലീസ് ; കേസ് സി സി ടി വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ

മഹാരാഷ്ട്ര: താനെയില്‍ ദീപാവലി ആഘോഷത്തിനിടെ അപ്പാര്‍ട്ട്‌മെന്റിന് നേരെ യുവാവ്‌ പടക്കമെറിഞ്ഞ സംഭവം യുവാവിനെതിരെ കേസ് എടുത്ത് പോലീസ്. നിലത്ത് നിന്ന് കെട്ടിടം ലക്ഷ്യമാക്കി റോക്കറ്റുകള്‍ പൊട്ടിക്കുന്നതിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് യുവാവിനെതിരെ കേസെടുത്ത ത് . മഹാരാഷ്ട്രയിലെ താനെയിലെ ഉല്ലാസ്‌നഗര്‍ മേഖലയില്‍ ഇന്നലെ രാത്രിയാണ് സംഭവം.

കെട്ടിടത്തിന് നേരെ അപകടകരമായി ഒന്നിലധികം റോക്കറ്റുകള്‍ തൊടുത്ത് വിടുന്നത് കാണാം. ആളുകളുടെ ബാല്‍ക്കണിയിലേക്ക് പടക്കങ്ങള്‍ വീഴുന്നുണ്ട്. കൈയില്‍ റോക്കറ്റ് പെട്ടിയുമായി കെട്ടിടത്തിന് പുറത്ത് നില്‍ക്കുന്ന യുവാവിനൊപ്പം ഉണ്ടായിരുന്നവരാണ് വീഡിയോ പകര്‍ത്തിയത്. അജ്ഞാതനെതിരെ താനെ പൊലീസില്‍ പരാതി ലഭിച്ചതോടെയാണ് കേസെടുത്തത്. ഇയാളെ പിടികൂടാന്‍ പൊലീസ് തിരച്ചില്‍ തുടരുകയാണ്

Related Articles

Latest Articles