Saturday, April 27, 2024
spot_img

ഉഗാണ്ടയിൽ അന്ധവിദ്യാലയത്തിൽ വൻ തീപടിത്തം; പതിനൊന്ന് പേർ മരിച്ചു; മരിച്ചവരിൽ കുട്ടികളും ; അന്വേഷണം നടക്കുന്നതായി പോലീസ്

ഉഗാണ്ട : അന്ധവിദ്യാലയത്തിൽ വൻ തീപടിത്തം . ഇന്ന് പുലർച്ചെയാണ് തീപിടുിത്തമുണ്ടായത്. സംഭവത്തിൽ 11 പേർ വെന്ത് മരിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. മരിച്ചവരിൽ കുട്ടികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ഉഗാണ്ട പോലീസ് റിപ്പോർട്ട് . മുക്കോനോ ജില്ലയിലാണ് സംഭവം. ആറ് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. തീപിടിത്തത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. ആറ് വയസ്സ് മുതൽ 25 വയസ്സ് വരെ പ്രായമുള്ളവർക്കായുള്ള സ്‌കൂളാണിത്.

കിഴക്കൻ ആഫ്രിക്കൻ രാഷ്ട്രം സമീപ വർഷങ്ങളിൽ നിരന്തരമായി ഇവിടെ തീപിടിത്തം രേഖപ്പെടുത്തിയിരുന്നു. 2018 നവംബറിൽ തെക്കൻ ഉഗാണ്ടയിലെ ഒരു ബോർഡിംഗ് സ്‌കൂളിൽ ഉണ്ടായ തീപിടുത്തത്തിൽ 11 ആൺകുട്ടികൾ മരിക്കുകയും 20 പേർക്ക് ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തു. 2008 ഏപ്രിലിൽ, ഉഗാണ്ടൻ തലസ്ഥാനത്തിനടുത്തുള്ള ഒരു ജൂനിയർ സ്‌കൂളിൽ തീപിടുത്തമുണ്ടായപ്പോൾ 18 വിദ്യാർത്ഥിനികളും ഒരു മുതിർന്നയാളും വെന്തുമരിച്ചിരുന്നു.

Related Articles

Latest Articles