Monday, May 20, 2024
spot_img

വഡോദര സംഘർഷം ; ‘ദീപാവലി ദിനത്തിൽ ഉണ്ടായത് മുൻകൂട്ടി ആസൂത്രണം ചെയ്ത സംഘർഷം’ബിജെപി എംഎൽഎ രാജേന്ദ്ര ത്രിവേദി

വഡോദര: ദീപാവലി ദിനത്തിൽ വഡോദരയിലുണ്ടായ സംഘർഷം മുൻകൂട്ടി ആസൂത്രണം ചെയ്തതെന്ന് പോലീസ് റിപ്പോർട്ട് .കലാപത്തിന് മുൻപ് അക്രമകാരികൾ തെരുവ് വിളക്കളുകൾ അണയ്ക്കുകയും പെട്രോൾ ബോംബ് എറിയുകയും ചെയ്തുവെന്നാണ് പോലീസിന്റെ റിപ്പോർട്ട് . ബിജെപി എംഎൽഎ രാജേന്ദ്ര ത്രിവേദിയ്ക്കും ഇതേ അഭിപ്രായമാണ് . പടക്കം പൊട്ടിക്കുന്നതിനെ ചൊല്ലി രണ്ട് ഗ്രൂപ്പുകൾ തമ്മിലുണ്ടായ തർക്കമാണ് സംഘർഷത്തിൽ അവസാനിച്ചത് .

സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ വഡോദര പോലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കലാപത്തെ തുടർന്ന് 17 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.ബാക്കിയുള്ളവർ ഒളിവിലാണ് ആകർക്കായി തിരച്ചിൽ ശക്തമാക്കി പോലീസ് . കഴിഞ്ഞ നാല് മാസത്തിനിടെ മൂന്ന് കലാപങ്ങളാണ് ഇതേ മേഖലയിൽ ഉണ്ടായത്. നിരവധി കടകൾ നശിപ്പിക്കുകയും വാഹനങ്ങൾ കത്തിയ്ക്കുകയും ചെയ്തിരുന്നു.

Related Articles

Latest Articles