Saturday, October 3, 2026

യുവതിയെ അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തി; അയല്‍വാസിയായ യുവാവ് കസ്റ്റഡിയില്‍

കൊല്ലം: വീടിനു മുന്നിലൂടെ മലിനജലം ഒഴുക്കുന്നത് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് കൊല്ലത്ത് യുവതിയെ കുത്തിക്കൊലപ്പെടുത്തി. കൊല്ലം ഉളിയക്കോവില്‍ സ്വദേശി അഭിരാമി(24)യാണ് മരിച്ചത്. അയല്‍വാസിയായ ഉമേഷ് ബാബുവാണ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ യുവതിയുടെ അമ്മയ്ക്കും പരിക്കേറ്റു. ഇവര്‍ ആശുപത്രിയിലാണ്.

മലിനജലം ഒഴുക്കുന്നതിലെ തര്‍ക്കമാണ് കൊലയിലേക്ക് നയിച്ചത്. ഉമേഷ് ബാബുവിന്റെ വീട്ടിലെ മലിനജലം അഭിരാമിയുടെ വീടിന് മുന്നിലൂടെ ഒഴുക്കുന്നുവെന്നായിരുന്നു പരാതി. അതേസമയം ആക്രമണത്തിനിടെ പ്രതിക്കും പരിക്കേറ്റു. ഇയാള്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

Related Articles

Latest Articles