Wednesday, May 15, 2024
spot_img

‘കൗമാരകാലത്ത് ആൺകുട്ടികളെയും പെൺകുട്ടികളെയും ഒന്നിച്ചിരുത്തി പഠിപ്പിക്കരുത്:
പഠിപ്പിക്കുന്നത് സ്വയംഭോഗവും സ്വവർഗ രതിയും’
വിവാദ പരാമർശത്തിൽ പുലിവാല് പിടിച്ച് രണ്ടത്താണി. പിന്നാലെ ന്യായീകരണവും

കണ്ണൂർ :വിവാദ പ്രസ്തവാനയുമായി ലീഗ് നേതാവ് അബ്ദു റഹ്‌മാൻ രണ്ടത്താണി.കണ്ണൂരിലെ യുഡിഎഫ് പ്രതിഷേധ കൂട്ടായ്മയിലാണ് രണ്ടത്താണിയുടെ വിവാദ പരാമർശം. കൗമാരകാലത്ത് പെൺകുട്ടികളെയും ആൺകുട്ടികളെയും ഒന്നിച്ചിരുത്തി പഠിപ്പിക്കരുത്.നാടിന്റെ സംസ്കാരമെന്താകുമെന്നും പഠിപ്പിക്കുന്നത് സ്വയം ഭോഗവും സ്വർഗ്ഗ രതിയുമാണ് വിദ്യാഭ്യാസ പരിഷ്കരണത്തെ വിമർശിച്ച് രണ്ടത്താണി പറഞ്ഞു.ലൈംഗിക വിദ്യാഭ്യാസം അടിച്ചേൽപ്പിക്കരുതെന്നും രണ്ടത്താണി ആവശ്യപ്പെട്ടു.

പ്രസ്താവന വിവാദമായതിനെ തുടർന്ന് വികലമായ പാഠ്യപദ്ധതി പരിഷ്കരണത്തെയാണ് എതിർത്തതെന്ന ന്യായീകരണവുമായി രണ്ടത്താണി രംഗത്തെത്തി.സർക്കാർ നീക്കത്തിൽ സൈദ്ധാന്തിക അജണ്ടയുണ്ടോയെന്ന് സംശയമുണ്ടെന്നും കുട്ടികളുടെ വസ്ത്രധാരണത്തിലടക്കം മതപരമായ കാര്യങ്ങൾ സംരക്ഷിക്കണമെന്നും രണ്ടത്താണി കൂട്ടിച്ചേർത്തു.

Related Articles

Latest Articles