Thursday, May 2, 2024
spot_img

2032ലെ ഒളിംപിക്‌സ് ബ്രി​സ്ബേ​നി​ല്‍; 32 വ​ര്‍​ഷ​ങ്ങ​ള്‍​ക്കു ശേഷം ഒളിംപിക്‌സ് വീ​ണ്ടും ഓ​സ്ട്രേ​ലി​യ​യി​ല്‍

ടോക്കിയോ: 2032ലെ ഒളിംപിക്‌സ് മത്സരങ്ങള്‍ക്കുള്ള വേദി തീരുമാനിച്ചു. ആസ്ട്രേലിയയിലെ ബ്രി​സ്ബേ​നി​ല്‍ മത്സരങ്ങൾ നടത്താനാണ് തീരുമാനം. ടോ​ക്കി​യോ​യി​ല്‍ വ​ച്ച്‌ എ​തി​രി​ല്ലാ​തെ​യാ​ണ് രാ​ജ്യാ​ന്ത​ര ഒളിംപിക്‌സ് ക​മ്മ​റ്റി ബ്രിസ്ബേന്‍ ഒളിമ്ബിക് വേദിയായി തിരഞ്ഞെടുക്കപ്പെട്ടത്. 2024ല്‍ പാരിസും 2028ല്‍ ലോസ് ഏഞ്ചല്‍സും ഒളിമ്ബിക്സ് മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിച്ചതിനു ശേഷമായിരിക്കും ബ്രിസ്ബേനിൽ ഒ​ളി​മ്ബി​ക്സ് അരങ്ങേറുക.

കാമ്ബയിന്‍ നടത്തി ആതിഥേയ രാജ്യങ്ങളെ തിരഞ്ഞെടുക്കുന്ന പതിവ് രീതി വിട്ട് പുതിയ മാ‌ര്‍ഗത്തിലൂടെയാണ് ഐ ഒ സി ഇത്തവണ ബ്രിസ്ബേനിനെ തിരഞ്ഞെടുത്തത്. വന്‍ കായികമേളകള്‍ നടത്താന്‍ സാധിക്കുന്ന നഗരങ്ങളെ മുന്‍കൂട്ടി തിരഞ്ഞെടുത്ത് അവരുടെ പ്രതിനിധികളെ നേരില്‍ ചെന്ന് കണ്ട് അവരോട് സംസാരിച്ചായിരിക്കും ഇനി മുതല്‍ ഐ ഒ സി ഒളിമ്ബിക്സ് വേദി തീരുമാനിക്കുക.

അതേസമയം ടോക്കിയോ ഒളിംപിക്‌സ് വെള്ളിയാഴ്ചയാണ് ഔദ്യോഗിക തുടക്കമാവുന്നതെങ്കിലും മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാവും. സോഫ്റ്റ്ബോള്‍, വനിതാ ഫുട്ബോള്‍ മത്സരങ്ങള്‍ക്കാണ് ഇന്ന് തുടക്കമാവുക. ഫുട്ബോളില്‍ ബ്രസീല്‍, അമേരിക്ക, ചൈന, ബ്രിട്ടണ്‍, നെതര്‍ലന്‍ഡ്സ്, ഓസ്ട്രേലിയ ടീമുകള്‍ക്ക് ഇന്ന് മത്സരമുണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles