Sunday, May 26, 2024
spot_img

ഒരു ഫൺ ഫിൽഡ് എന്റർടൈനർ; കിടിലന്‍ ലുക്കില്‍ ലാലേട്ടനും പൃഥ്വിയും; ബ്രോ ഡാഡി ടീസര്‍ പുറത്ത്

ലൂസിഫറിന് ശേഷം മോഹൻലാലും പൃഥ്വിരാജും ഒരുമിക്കുന്ന ബ്രോ ഡാഡിയുടെ ടീസർപുറത്തിറങ്ങി. ഒരു ഫൺ ഫിൽഡ് എന്റർടൈനറായിരിക്കും ബ്രോ ഡാഡിയെന്ന് സൂചിപ്പിക്കുന്നതാണ് ടീസർ. ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാർ ഒടിടി പ്ലാറ്റ്ഫോമിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ജോൺ കാറ്റാടി എന്ന കഥാപാത്രമായി മോഹൻലാലും മകൻ ഈശോ ജോൺ കാറ്റാടിയായി പൃഥ്വിയും ചിത്രത്തിലെത്തുന്നു.ലൂസിഫറിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഉണ്ണി മുകുന്ദന്‍, സൗബിന്‍ ഷാഹിര്‍, ജാഫര്‍ ഇടുക്കി, ലാലു അലക്സ്, ജഗദീഷ്, മീന, കല്യാണി പ്രിയദര്‍ശന്‍, നിഖില വിമല്‍, കനിഹ, കാവ്യ എം ഷെട്ടി, മല്ലിക സുകുമാരന്‍ തുടങ്ങിയവരാണ് മറ്റുതാരങ്ങള്‍.

അതേസമയം ‘ബ്രോ ഡാഡി’യെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിർമ്മിക്കുന്നത്. സംവിധാനത്തിനൊപ്പം പൃഥ്വി ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുമുണ്ട്. ശ്രീജിത്ത്‌ ബിബിന്‍ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത് അഭിനന്ദൻ രാമാനുജമാണ്, സംഗീതം ദീപക് ദേവും, കലാസംവിധാനം ഗോകുൽദാസുമാണ് നിർവ്വഹിക്കുന്നത്. എം ആർ രാജാകൃഷ്ണനാണ് പശ്ചാത്തലസംഗീതം ഒരുക്കുന്നത്, എഡിറ്റിങ് അഖിലേഷ് മോഹനാണ്.

Related Articles

Latest Articles