ദില്ലി: ഡല്‍ഹിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കഴുത്തറത്ത് കൊലപ്പെടുത്തി.
തെക്ക്-കിഴക്കന്‍ ഡല്‍ഹിയിലെ സരിത വിഹാറിലാണ് സംഭവം. 16കാരിയായ റുക്സര്‍ ആണ് കൊല്ലപ്പെട്ടത്.
മരിച്ച പെണ്‍കുട്ടിയുടെ മാതാവ് ഒരു ആണ്‍കുട്ടിയെ ദത്തെടുത്ത് വളര്‍ത്തിയിരുന്നു. ഇയാളാണ് കൊലനടത്തിയത്. കഴുത്തറ്റ നിലയില്‍ വീടിനുള്ളിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കിടന്നത്.
വീട്ടുജോലിക്കാരിയാണ് പെണ്‍കുട്ടിയുടെ അമ്മ. ഏകദേശം 10 വര്‍ഷം മുമ്ബാണ് ഇവര്‍ ഷാന്‍ മുഹമ്മദ്(32) എന്ന ആണ്‍കുട്ടിയെ തെരുവില്‍ നിന്നുമെടുത്ത് വളര്‍ത്തിയത്. അന്ന് മുതല്‍ ഇവര്‍ മൂന്നുപേരും ഒരു വീട്ടിലായിരുന്നു താമസം.
മദ്യത്തിന് അടിമയായ ഷാന്‍ മുഹമ്മദ് പതിവായി ഇവരുമായി വഴക്കുണ്ടാക്കിയിരുന്നു. റുസ്കറിനെ മര്‍ദിക്കുകയും ചെയ്തിരുന്നു. സംഭവ ദിവസം മാതാവ് ജോലിക്ക് പോയ സമയം ഇരുവരും തമ്മില്‍ വഴക്കുണ്ടാക്കി. ഇതിനൊടുവിലാണ് ഇയാള്‍ റുസ്കറിനെ കഴുത്തറത്ത് കൊലപ്പെടുത്തിയത്. ഉത്തരാഖണ്ഡിലേക്ക് കടക്കുന്നതിനിടെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

