Tuesday, January 13, 2026

‘ബഹൻജി, തിരഞ്ഞെടുപ്പ് വന്നിരിക്കുന്നു, ദയവായി പുറത്തുവരൂ; നിങ്ങൾ പ്രചാരണം നടത്തിയില്ലെന്ന് പിന്നീട് പറയരുത്

രാജ്യം ഉറ്റു നോക്കുന്ന ഒരു പ്രധാന നിയമ സഭാ തെരഞ്ഞെടുപ്പാണ് ഉത്തർപ്രദേശ് നിയമസഭാ തെരെഞ്ഞെടുപ്പ്. കാരണം 403 നിയമ സഭാ സീറ്റുകളും 80 ലോക്‌സഭാ സീറ്റുകളുമാണ് സംസ്ഥാനത്തുള്ളത്. സംസ്ഥാനത്ത് ശക്തമായ ആധിപത്യം സ്ഥാപിക്കുന്ന പാർട്ടി ഇന്ത്യൻ രാഷ്ട്രീയത്തിൽ എതിരാളികളില്ലാത്ത ശക്തിയാകും. നിലവിൽ ബിജെപി ക്ക് സംസ്ഥാനത്ത് ശക്തമായ വേരോട്ടമുണ്ട് 403 ൽ 312 സീറ്റുകൾ നേടിയാണ് ബിജെപി അധികാരത്തിലുള്ളത്. 2007 ൽ അധികാരത്തിൽ വന്ന BSP യും 2012 ൽ അധികാരത്തിലിരുന്ന SP യും ഇന്ന് സംസ്ഥാനത്ത് ബഹുദൂരം പിന്നിലാണ്. ഇതുവരെ നടന്ന പ്രീപോൾ സർവ്വേകളെല്ലാം ബിജെപി അധികാരത്തുടർച്ച നേടും എന്നാണ് പ്രവചിച്ചിട്ടുള്ളത്. കാരണം രാഷ്ട്രീയമായി ബിജെപി സംസ്ഥാനത്ത് ഏറെ മുന്നിലാണ്. കഴിഞ്ഞ തവണത്തേക്കാൾ നൂറു സീറ്റ വരെ കുറഞ്ഞാൽ പോലും ബിജെപി യെ അധികാരത്തിൽ നിന്നകറ്റുക സാധ്യമല്ല. കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിൽ ബിജെപി യുടെ മുഖം മോദിയായിരുന്നു. ഈ തെരെഞ്ഞെടുപ്പിൽ ശക്തനായ ഒരു നേതാവ് സംസ്ഥാനത്തുണ്ട്. തിളക്കമാർന്ന വികസന നേട്ടങ്ങളുണ്ട്. കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ ബിജെപി യുടെ മുന്നേറ്റം തടയാൻ പ്രതിപക്ഷ ഐക്യമുണ്ടായിരുന്നു. എന്നാൽ ഇത്തവണ മൂന്ന് പ്രധാന പ്രതിപക്ഷ കക്ഷികളും വിവിധ ധ്രുവങ്ങളിലാണ്. പക്ഷെ ഈ തെരെഞ്ഞെടുപ്പിൽ ശ്രദ്ധേയമായ മറ്റൊരു സംഗതി ബഹുജൻ സമാജ്‌വാദി പാർട്ടിയുടെ തകർച്ചയാണ്. 2007 ൽ 206 സീറ്റ് നേടി അധികാരത്തിൽ വന്ന പാർട്ടി പിന്നീടു നടന്ന രണ്ട് തെരെഞ്ഞെടുപ്പുകളിലുമായി തകർന്നടിയുകയാണ്. പാർട്ടിയുടെ നിരവധി ജന പ്രതിനിധികൾ പാർട്ടി വിടുകയും മറ്റു പാർട്ടികളിലേക്ക് ചേക്കേറുകയും ചെയ്തിട്ടുണ്ട്. തെരെഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സംസ്ഥാനത്തെ BSP ഒഴികെയുള്ള പ്രധാന പാർട്ടികളെല്ലാം പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. ദേശീയ നേതാക്കളുടെ അടക്കം വമ്പൻ റാലികൾക്ക് തുടക്കമായിട്ടും ഒരുകാലത്ത് ഉത്തർപ്രദേശ് രാഷ്ട്രീയത്തിൽ വമ്പൻ സാന്നിധ്യമായിരുന്ന മായാവതിയുടെ സാന്നിധ്യം ഇതുവരെ ഉണ്ടായില്ല. ആദ്യമായാണ് ഒരു നിയമസഭാ തെരെഞ്ഞെടുപ്പിൽ BSP യുടെ തണുത്ത പ്രതികരണം. കഴിഞ്ഞ ദിവസം ഒരു റാലിക്കിടയിൽ മായാവതിയുടെ ഈ അസാന്നിധ്യത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പരിഹസിച്ചിരുന്നു. ബഹന്ജി പുറത്തേക്ക് വരൂ. തെരഞ്ഞെടുപ്പെത്തി എന്നാണ് പരിഹാസ രൂപേണ അമിത്ഷാ പ്രതികരിച്ചത്. എന്നാൽ മായാവതിയുടെ ഈ അസാന്നിധ്യം ഭീതിയോടെ കാണുന്നവരും ഉണ്ട്. കള്ളപ്പണത്തിൽ കെട്ടിയുയർത്തപ്പെട്ടിരുന്ന കോട്ടയായിരുന്നു BSP. കേന്ദ്രത്തിൽ ബിജെപി തെരെഞ്ഞെടുപ്പിൽ ഉപയോഗിക്കപ്പെടുന്ന കള്ളപ്പണത്തിനെതിരെ ശക്തമായ നിലപാടെടുത്തപ്പോൾ പാർട്ടി തളർന്നുപോയി. സാമ്പത്തിക സ്രോതസ്സുകളെല്ലാം അടഞ്ഞ BSP വല്ലാത്ത പ്രതിസന്ധിയിലാണെന്നാണ് ചിലർ വിശ്വസിക്കുന്നത്.

2020 ഒക്ടോബറിൽ, ഹത്രസിൽ 19 കാരിയായ ദളിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ മൗനം പാലിച്ച മായാവതിയുടെ നിലപാടിൽ പ്രതിഷേധിച്ച് പ്രവർത്തകർ മായാവതിയുടെ കോലം കത്തിച്ചിരുന്നു.’ദലിത് കി ബേട്ടി’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന മായാവതി ഇരയുടെ കുടുംബത്തെ സന്ദർശിക്കാൻ പോലും തയ്യാറായില്ലെന്നുമാണ് പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ പാർട്ടിയുടെ സാമ്പത്തികം ഉൾപ്പടെയുള്ള പ്രശ്നങ്ങളെത്തുടർന്നാണ് പ്രചാരണ രംഗത്ത് സജീവമല്ലാത്തതെന്നാണ് മായാവതി നൽകുന്ന സൂചന. ‘മറ്റ് പാർട്ടികളെപ്പോലെ, ഞങ്ങളുടെ പാർട്ടി മുതലാളിമാരുടെ പാർട്ടിയല്ല.ഫണ്ടിന്റെ ദൗർലഭ്യം തിരഞ്ഞെടുപ്പ് സമയത്ത് പാർട്ടിയെ ദോഷകരമായി ബാധിക്കും’ മായാവതി പറഞ്ഞു. ഇതിനിടെ പൊടി അലർജി ആയതുകൊണ്ടാണ് പൊതുപരിപാടികൾ മായാവതി ഒഴിവാക്കിയതെന്നും കേൾക്കുന്നുണ്ട്. കാര്യങ്ങൾ എന്തായാലും ബി എസ് പിയുടെ അസാന്നിദ്ധ്യം പരമാവധി മുതലാക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസും ബി ജെ പിയും ഉൾപ്പടെയുള്ള കക്ഷികൾ. ബിഎസ് പിയുടെ അടിത്തറയായി കണക്കാക്കുന്ന 22 ശതമാനം ദളിത് വോട്ടുകളെ ആകർഷിക്കാൻ അവർ ആവതും ശ്രമിച്ചുവരികയാണ്.

Related Articles

Latest Articles