Friday, May 17, 2024
spot_img

നൂറുമേനി വിളവുമായി കശ്മീർ താഴ്‌വരയിലെ ചെറിപ്പഴങ്ങൾ; വിമാന മാർഗ്ഗം വിതരണം ചെയ്യാൻ കേന്ദ്രസർക്കാർ

ശ്രീനഗർ : കശ്മീർ താഴ്‌വരയിൽ നൂറുമേനി വിളവു നൽകി ചെറി. വിളകൾ വിമാന മാർഗ്ഗം രാജ്യത്തിന്റെ വിവിധയിടങ്ങളിൽ വിൽപ്പനയ്ക്കായി എത്തിക്കാൻ കേന്ദ്ര സർക്കാർ. ഇക്കുറി മികച്ച വിളവാണ് ചെറി കർഷകർക്ക് ലഭിച്ചത്. അതിനാൽ വിളകൾ കശ്മീരിൽ മാത്രം വിറ്റഴിക്കുക അസാദ്ധ്യമാണ്. ഇതേ തുടർന്നാണ് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും ചെറി എത്തിക്കാൻ സർക്കാർ തീരുമാനിച്ചത്. ഇതിലൂടെ കർഷകർക്ക് വലിയ ലാഭമാകും ലഭിക്കുക. ഇതിനായി ഇന്ത്യൻ വിമാന കമ്പനിയായ ഗോ എയറുമായി ഭരണകൂടം ധാരണാ പത്രത്തിൽ ഒപ്പുവെച്ചു. ഇത്തവണത്തെ ബഡ്ജറ്റിൽ കശ്മീരിലെ ചെറികർഷകർക്ക് കേന്ദ്രസർക്കാർ പ്രത്യേക പരിഗണന നൽകിയിരുന്നു. ഇതാണ് ചെറിയുത്പാദനം വർദ്ധിക്കാൻ കാരണമായത്.

ആഗോള തലത്തിൽ വലിയ പെരുമയാണ് കശ്മീർ ചെറിയ്ക്ക് ഉള്ളത്. രാജ്യത്തിനകത്ത് കശ്മീർ ചെറിയ്ക്ക് ആവശ്യക്കാർ ഏറെയാണ്. സാധാരണയായി 14 മെട്രിക് ടൺ ചെറിയാണ് കശ്മീർ താഴ്‌വരയിൽ ഉത്പാദിപ്പിക്കപ്പെടാറുളളത്. എന്നാൽ ഈ വർഷം ഇതിലും അധികമാണ്. ചെടികളുടെ എണ്ണം മുൻവർഷങ്ങളേക്കാൾ കുറഞ്ഞിട്ടും വിളവ് വർദ്ധിച്ചത് കർഷകരിലും സന്തോഷമുളവാക്കിയിട്ടുണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles