Friday, May 17, 2024
spot_img

ആളില്ലാത്ത വീട് കുത്തിതുറന്ന് മോഷണം; നഷ്ടപ്പെട്ടത് 3 പവൻ സ്വർണ്ണവും 50000 രൂപയും! കള്ളനെ തപ്പി പോലീസ്

തൃശ്ശൂർ: ആളില്ലാത്ത വീട് കുത്തിതുറന്ന് മോഷണം. തൃശ്ശൂർ ജില്ലയിലെ അഴീക്കോടാണ് ആളില്ലാത്ത വീട് കുത്തിത്തുറന്ന് മോഷണം നടന്നത്. മൂന്ന് പവൻ സ്വർണ്ണാഭരങ്ങളും അമ്പതിനായിരം രൂപയും മോഷണം പോയി.

മേനോൻ ബസാർ ജംഗ്ഷന് സമീപം സുകുമാരൻ്റെ വീട്ടിലാണ് മോഷണം നടന്നത്. സുകുമാരൻ്റെ സഹോദരൻ അരവിന്ദൻ്റെ വീട്ടിലും മോഷണശ്രമം നടന്നിട്ടുണ്ട്. സുകുമാരനും ഭാര്യയും അഴീക്കോട് തന്നെയുള്ള മകളോടൊപ്പമാണ് കുറച്ചു ദിവസങ്ങളായി താമസം. ഇന്ന് പകൽ വീട്ടിൽ എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Latest Articles