പാലക്കാട്: ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് വിദ്യാര്‍ത്ഥിനി തെറിച്ചുവീണു. ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മാജിദ തസ്നിയെന്ന പത്താം ക്ലാസ്സുകാരിയാണ് ബസില്‍ നിന്നും പുറത്തേക്ക് തെറിച്ചുവീണത്. അപകടത്തില്‍ പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോഴിക്കോട് – പാലക്കാട് ദേശീയപാതയില്‍ കുന്തിപ്പുഴയിലാണ് അപകടമുണ്ടായത്. ബസ് വളവ് തിരിഞ്ഞപ്പോള്‍ മുന്‍വശത്തെ ഡോറിന് സമീപം നില്‍ക്കുകയായിരുന്ന കുട്ടി നിയന്ത്രണം വിട്ട് റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. വളവ് തിരയുകയായിരുന്നതിനാല്‍ ബസിന്റെ പിന്‍ചക്രം കുട്ടിയുടെ ദേഹത്തൂടെ കയറിയില്ല.
മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിദ്യാര്‍ത്ഥിനിയെ വാട്ടമ്പലത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കുകള്‍ ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.

