Saturday, June 1, 2024
spot_img

എരിവുള്ള ഭക്ഷണങ്ങൾ സ്ഥിരം കഴിക്കാറുണ്ടോ? എന്നാൽ നിങ്ങളെ കാത്തിരിക്കുന്നത് ഈ ആരോഗ്യ പ്രശ്നങ്ങൾ

സാധാരണ എരിവ് ഇഷ്ടമുള്ളവരാണ് അധികം പേരും. മാത്രമല്ല എരിവില്ലെങ്കിൽ ചിലർക്ക് ഭക്ഷണം കഴിക്കാൻ അൽപം ബുദ്ധിമുട്ടാണ്. എന്നാൽ ആരോഗ്യ വിദഗ്ദർ പറയുന്നത് പ്രകാരം എരിവ് അധികം ആയാൽ അത് ശരീരത്തിന് കൂടുതൽ ദോഷം ചെയ്യുമെന്നാണ്.

എരിവുള്ള ഭക്ഷണങ്ങൾ ആമാശയം, അന്നനാളം, ചെറുകുടൽ, വൻകുടൽ എന്നിവയിലൂടെ കടന്ന് പോകുമ്പോൾ തീഷ്ണത മൂലം ആന്തരികാവയവങ്ങൾക്ക് ഉണ്ടാകുന്ന പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും നാം അറിയാതെ പോകുന്നു. ഇതിനു കാരണം ഈ അവയവങ്ങൾക്കൊന്നും സംവേദനക്ഷമത ഇല്ല എന്നതാണ്.

അതേസമയം,ഇനി സ്ഥിരമായി എരിവുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് വേദനയ്ക്കും ആമാശയശ്രവണങ്ങൾക്കും കാരണമായിത്തീരും. കൂടാതെ എരിവുള്ള ഭക്ഷണങ്ങൾ ദഹനത്തെ തടസപ്പെടുത്തുന്നതിനാൽ, ഇങ്ങനെയുള്ള ഭക്ഷണം ദഹിക്കാൻ കൂടുതൽ സമയം വേണ്ടി വരികയും ചെയ്യുമെന്നും വിദഗ്ദർ പറയുന്നു.

Related Articles

Latest Articles