Sunday, April 28, 2024
spot_img

‘കനേഡിയൻ പ്രതിനിധികൾ ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെട്ടു, ഇന്ത്യ-കാനഡ ബന്ധം ദുഷ്‌കരമായ കാലഘട്ടത്തിൽ’; എസ് ജയശങ്കര്‍

ദില്ലി: ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം ദുഷ്‌കരമായ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. കാനഡ ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെട്ടുവെന്ന ഗുരുതര ആരോപണമാണ് ജയശങ്കര്‍ ഉന്നയിച്ചത്.

നതയന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടത് ആശങ്കയെ തുടര്‍ന്നെന്നും എസ് ജയശങ്കര്‍ പറഞ്ഞു. കനേഡിയൻ പൗരൻമാർക്കുള്ള വിസ സർവീസ് തത്ക്കാലം തുടങ്ങാനാകില്ല. സർവീസ് നിർത്തി വെച്ചത് ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് സുരക്ഷ ഭീഷണിയുള്ളതിനാലാണ്. സ്ഥിതി മെച്ചപ്പെട്ടാൽ വിസ നൽകുന്നത് പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നയതന്ത്രപ്രതിനിധികളുടെ എണ്ണം കുറച്ചതിന് കാരണം കാനഡ ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെട്ടതാണെന്നും ജയശങ്കർ വിശദീകരിച്ചു.

Related Articles

Latest Articles