Sunday, October 11, 2026

വധശ്രമക്കേസ്; ടിക് ടോക് താരം മീശ വിനീത് റിമാൻഡിൽ; ഒപ്പമുണ്ടായിരുന്ന അഞ്ച് പേർ ഒളിവിൽ തന്നെ

തിരുവനന്തപുരം: വധശ്രമക്കേസിൽ ടിക് ടോക് താരം മീശ വിനീത് റിമാൻഡിൽ. മടവൂർ കുറിച്ചി സ്വദേശി സമീർഖാനെ കമ്പിവടി കൊണ്ട് തലക്കടിച്ച് കൊല്ലാൻ ശ്രമിച്ച കേസിലാണ് വിനീതിനെ റിമാൻഡ് ചെയ്തത്. ഒപ്പമുണ്ടായിരുന്ന അഞ്ച് പേർ ഒളിവിലാണ്. ഇക്കഴിഞ്ഞ 16 ന് പോങ്ങനാട് കുറിച്ചിയിൽ ഇട റോഡിൽ വച്ച് സമീർഖാനെ തലയ്ക്ക് കമ്പി വടികൊണ്ട് അടിച്ച് കൊല്ലാൻ ശ്രമിച്ചെന്നാണ് കേസ്.

സമീർഖാന്റെ ഫോണിൽ സുഹൃത്ത് ജിത്തു വിനീതിനൊപ്പമുള്ള സംഘത്തിലെ റഫീഖിനെ അസഭ്യം പറഞ്ഞതോടെയാണ് പ്രശ്നം തുടങ്ങുന്നത്. ഫോൺവിളിക്ക് പിന്നാലെ റഫീഖും വിനീതും ഉൾപ്പെടെയുള്ള ആറംഗസംഘം ജിത്തുവിനെ തിരക്കിയെത്തി. ജിത്തു മുങ്ങിയതോടെ സുഹൃത്ത് സമീർഖാനോട് വിനീതും സംഘവും തട്ടിക്കയറി. വഴക്കിനിടെ കമ്പി വടി കൊണ്ട് സമീർ ഖാന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സമീർ ഖാൻ ആശുപത്രിയിൽ ചികിത്സയിലാണ്. ഒളിവിലായിരുന്ന വിനീതിനെ കഴിഞ്ഞ ദിവസം രാത്രിയാണ് പോലീസ് പിടികൂടിയത്. ഒപ്പമുണ്ടായിരുന്ന പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ കിട്ടിയിട്ടുണ്ടെന്നും ഉടൻ തന്നെ അവരെയും പിടികൂടുമെന്നും പോലീസ് അറിയിച്ചു.

Related Articles

Latest Articles