Friday, September 25, 2026

അഞ്ചു സംസ്ഥാനങ്ങളിലും നിലം തൊടാതെ ശിവസേന; നേടിയത് നോട്ടയ്ക്കും താഴെ വോട്ടുകൾ

മുംബൈ: മഹാരാഷ്ട്ര എന്ന വലിയ സംസ്ഥാനത്തെ ഭരണമുന്നണിയെ നയിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് ശിവസേന. ബാൽതാക്കറെയുടെ ശക്തമായ നേതൃത്വത്തിൽ മഹാരാഷ്ട്രയുടെ ചരിത്ര പുരുഷനായ ഛത്രപതി ശിവാജിയുടെ പേരിൽ ഒരു കാലത്ത് മഹാരാഷ്ട്രയുടെ ആവേശമായിരുന്ന ശിവസേന പക്ഷെ ഇന്ന് രാഷ്ട്രീയമായി ഇരു ധ്രുവങ്ങളിലായിരുന്ന കോൺഗ്രെസ്സുമായും എൻ സി പി യുമായും ഭരണം പങ്കിട്ട് സ്വയം ഇല്ലാതാക്കുകയാണ്. ബാൽ താക്കറെയുടെ മരണശേഷം പ്രതാപകാലം വീണ്ടെടുക്കാൻ ശിവസേനക്കായില്ല. ഘടകകക്ഷിയായിരുന്ന ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാപ്പോൾ അധികാരത്തിനായി പതിറ്റാണ്ടുകളുടെ ബന്ധമുപേക്ഷിച്ച് കോൺഗ്രെസ്സിനൊപ്പംപോയി. എന്നാൽ അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന തെരെഞ്ഞെടുപ്പിൽ ഗോവയിലും ഉത്തർപ്രദേശിലും മണിപ്പൂരിലും മത്സരിച്ച സേന പക്ഷെ നോട്ടയ്ക്കും പിന്നിലായാണ് ഫിനിഷ് ചെയ്തത്.

സംസ്ഥാനത്തിന് പുറത്തേക്ക് വളരാൻ കഴിയാതെ കോൺഗ്രസ്സും എൻ സി പി യും ഘടക കക്ഷിയായുണ്ടായിട്ടും ഗോവയിൽ ഒരു ചലനവും സൃഷ്ടിക്കാൻ കഴിയാത്തത് സേനാ കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. ഗോവയിൽ പത്ത് സീറ്റിൽ മത്സരിച്ച സേനക്ക് ഓരോ സീറ്റിലും നൂറിൽ താഴെ വോട്ടുകൾ മാത്രമാണ് നേടാൻ കഴിഞ്ഞത്.

Related Articles

Latest Articles