Sunday, May 19, 2024
spot_img

ഭർത്താവ് മരിച്ചെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല;അതിനിടയിൽ എങ്ങനെ ഇതുപോലെ പറയാൻ കഴിയുന്നു; ഗോസിപ്പുകളിൽ പ്രതികരിച്ച് നടി മീന

തെന്നിന്ത്യയിലെ മുൻനിര നായികയായി കഴിഞ്ഞ മൂന്ന് ദശകത്തിലേറെയായി തിളങ്ങുന്ന നടിയാണ് മീന. അടുത്തിടെയാണ് മീനയുടെ ഭർത്താവ് വിദ്യാസാഗർ മരിച്ചത്. വിദ്യാസാഗർ ശ്വാസകോശ രോഗിയായിരുന്നു. അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് കാത്തുനിൽക്കെയായിരുന്നു വിദ്യാസാഗർ മരണത്തിന് കീഴടങ്ങിയത്. വിദ്യാസാഗറിന്റെ മരണത്തിന് പിന്നാലെ മീന രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നുവെന്ന വാർത്തകൾ പുറത്തു വന്നിരുന്നു. തമിഴ് നടൻ ധനുഷ് മീനയെ വിവാഹം ചെയ്യാൻ പോകുന്നുവെന്ന അഭ്യൂഹങ്ങളായിരുന്നു പുറത്തുവന്നത്. ഇപ്പോൾ ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടി മീന.

എന്റെ ഭർത്താവ് പോയെന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. അപ്പോഴേക്കും ഇത്തരമൊരു കിംവദന്തി പരത്തുന്നത് എങ്ങനെയെന്ന് എനിക്ക് മനസ്സിലാകുന്നില്ലെന്ന് മീന പറയുന്നു. കഥകൾ നല്ലതാണെങ്കിൽ സിനിമയിൽ അഭിനയിക്കുന്നതിലായിരിക്കും ഇനിയും ഞാൻ ശ്രദ്ധ കേന്ദ്രീകരിക്കുക. അതുപോലെ, എന്റെ മകൾക്ക് നല്ലൊരു ഭാവി നൽകും. ഇതാണ് പ്രധാനമെന്നും മീന പറയുന്നു.

Related Articles

Latest Articles