Sunday, May 19, 2024
spot_img

കൊല്ലത്ത് വാഹനാപകടം; ബൈക്ക് കടൽഭിത്തിയിലിടിച്ച് മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് ദാരുണാന്ത്യം

കൊല്ലം: താന്നിയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. ബൈക്ക് കടൽ ഭിത്തിയിലിടിച്ചാണ് അപകടമുണ്ടായത്. പരവൂർ സ്വദേശികളായ അൽ അമീൻ, മാഹിൻ, സുധീർ എന്നിവരാണ് അപകടത്തിൽ മരിച്ചത്.

പുലർച്ചെ മൂന്ന് മണിയോടെ താന്നി ബീച്ചിന് സമീപമാണ് സംഭവം നടന്നത്. മത്സ്യബന്ധനം കഴിഞ്ഞ് മൂവരും തിരികെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ഇവര്‍ സഞ്ചരിച്ച ബൈക്ക് കടല്‍ഭിത്തിയില്‍ ഇടിച്ച് കയറുകയായിരുന്നു. നിലവിൽ മൂവരുടെയും മൃതദേഹങ്ങള്‍ കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Latest Articles