Saturday, October 10, 2026

മുട്ടത്ത് നിയന്ത്രണം വിട്ട ലോറി 30 അടി താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾക്ക് ഗുരുതര പരിക്ക്, ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം

ഇടുക്കി: മുട്ടത്ത് നിയന്ത്രണം വിട്ട ലോറി 30 അടി താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം. നാഷണൽ പെർമിറ്റ്‌ലോറിയാണ് 30 അടി താഴ്ചയിലേക്ക് മറിഞ്ഞത്. ലോറി ഡ്രൈവർ തമിഴ്‌നാട് സ്വദേശി സെന്തിൽ കുമാറാണ് മരിച്ചത്. വണ്ടിയിൽ ഇയാളോടൊപ്പമുണ്ടായിരുന്ന മറ്റൊരു യുവാവ് ഗുരുതര പരിക്കുകളുടെ ആശുപത്രിയിൽ ചികിത്സയിലാണ്. കുത്തനെയുള്ള ഇറക്കത്തിൽ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഇന്നലെ രണ്ടരയോടെയായിരുന്നു സംഭവം. കാഞ്ഞിരപ്പള്ളിയിൽ നിന്ന് റബർപാലുമായി ഗുജറാത്തിലേക്ക് പോയ നാഷണൽ പെർമിറ്റ് ലോറിയാണ് അപകടത്തിൽപ്പെട്ടത്. തൊടുപുഴ ഈരാറ്റുപേട്ട റോഡു വഴി സഞ്ചരിക്കുകയായിരുന്നു ലോറിപഞ്ചായത്ത് പടിക്ക് സമീപം മുപ്പതടി താഴ്ചയിലുള്ള വീട്ട് മുറ്റത്തേക്ക് പതിക്കുകയായിരുന്നു.

ലോറിയുടെ പിന്നാലെ വന്ന വാഹന യാത്രക്കാരാണ് ആദ്യം രക്ഷാപ്രവർത്തനം തുടങ്ങിയത്. വീഴ്ചയിൽ വണ്ടിയുടെ ക്യാബിൻ പൂർണമായും തകർന്നു. തുടർന്ന് യന്ത്രത്തിന്റെ സഹായത്തോടെ നാട്ടുകാരും പോലീസും ഫയർഫോഴ്‌സും ചേർന്ന് നടത്തിയ ഒരു മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഇരുവരെയും പുറത്തെടുക്കാനായത്. ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ ഡ്രൈവർ സെന്തിൽ കുമാർ മരിക്കുകയായിരുന്നു.

Related Articles

Latest Articles