Friday, January 9, 2026

വാഹനാപകടം! ചാലക്കുടിയിൽ കാൽനടയാത്രക്കാരിയും കാർ യാത്രക്കാരിയും മരിച്ചു

ചാലക്കുടി:പരിയാരത്ത് നിയന്ത്രണം വിട്ട കാറിടിച്ച് രണ്ട് മരണം.കാൽനടയാത്രക്കാരിയായ പരിയാരം ചില്ലായി അന്നു (70), കാർ യാത്രക്കാരി കൊന്നക്കുഴി കരിപ്പായി ആനി എന്നിവരാണ് മരിച്ചത്. ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്.നിയന്ത്രണം വിട്ട വാഹനം കാൽനടയാത്രക്കാരിയായ സ്ത്രീയെ ഇടിച്ച ശേഷം മതിലിലിടിച്ചാണ് നിന്നത്.

പള്ളിയിലേക്ക് പോകാനായി റോഡ് മുറിച്ച് കടക്കവേയാണ് അന്നുവിനെ നിയന്ത്രണം വിട്ട കാർ ഇടിച്ച് തെറിപ്പിച്ചത്. കാറിലുണ്ടായിരുന്ന ആനിയും മരണത്തിന് കീഴടങ്ങുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിലുള്ള കാര്‍ ഡ്രൈവർ ഗുരുതരാവസ്ഥയിൽ തുടരുന്നു.

Related Articles

Latest Articles