Friday, May 24, 2024
spot_img

ദില്ലി കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ അരവിന്ദർ സിങ് ലവ്ലി ബിജെപിയിൽ ! കോണ്‍ഗ്രസില്‍ നിന്ന് ഇനിയും നേതാക്കള്‍ ബിജെപിയിലേക്ക് വരുമെന്ന് ആദ്യ പ്രതികരണം

ദില്ലി പിസിസി മുൻ അദ്ധ്യക്ഷൻ അരവിന്ദർ സിംഗ് ലവ്‌ലി ബിജെപിയിൽ അംഗത്വമെടുത്തു. ബിജെപി ആസ്ഥാനത്ത് കേന്ദ്ര മന്ത്രി ഹർദീപ് സിങ് പുരിയുടെ സാന്നിധ്യത്തിലാാണ് അദ്ദേഹം അംഗത്വം സ്വീകരിച്ചത്. ആം ആദ്മി പാർട്ടിയുമായുള്ള സഖ്യത്തിലും ദില്ലി ഈസ്റ്റ് മണ്ഡലത്തിൽ ഇൻഡി മുന്നണിയുടെ പിന്തുണയോടെ മത്സരിക്കുന്ന കനയ്യ കുമാറിന് സീറ്റ് നൽകിയതിലും പ്രതിഷേധിച്ചാണ് അരവിന്ദർ സിംഗ് ലവ്‌ലി കോൺഗ്രസ് പാർട്ടി വിട്ടത് എന്നാണ് റിപ്പോർട്ട്. ഒരാഴ്ചമുന്‍പാണ് അദ്ദേഹം പിസിസി അദ്ധ്യക്ഷസ്ഥാനമൊഴിഞ്ഞത് . കോണ്‍ഗ്രസില്‍ നിന്ന് ഇനിയും നേതാക്കള്‍ ബിജെപിയിലേക്ക് വരുമെന്ന് അരവിന്ദർ പറഞ്ഞു.അദ്ദേഹത്തോടൊപ്പം മുൻ കോൺഗ്രസ് എം.എൽ.എമാരായ രാജ്കുമാർ ചൗഹാൻ, നസീബ് സിങ്, നീരജ് ബസോയ, യൂത്ത് കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ അമിത് മാലിക് എന്നിവരും ബിജെപിയിൽ ചേർന്നു.

2013 മുതൽ 2015 വരെയും വീണ്ടും 2023 മുതൽ 2024 വരെയും അരവിന്ദർ ദില്ലി പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡൻ്റ് സ്ഥാനം വഹിച്ചിരുന്നു. 1998-ൽ ഗാന്ധി നഗർ മണ്ഡലത്തിൽ നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎയായി ദില്ലി നിയമസഭാ അംഗമായ അദ്ദേഹം മുൻപ് എംപിയുമായിരുന്നു. 2015ലും ദില്ലി കോൺഗ്രസ് അദ്ധ്യക്ഷ പദവി അരവിന്ദർ രാജിവെച്ചിരുന്നു. അന്നത്തെ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി 70ൽ 67 സീറ്റും തൂത്തുവാരിയതിനു പിന്നാലെയായിരുന്നു രാജി. കഴിഞ്ഞ ആഗസ്റ്റിലാണ് അദ്ദേഹം വീണ്ടും ദില്ലി കോൺഗ്രസ് അദ്ധ്യക്ഷ പദവിയിലെത്തിയത്.അതേസമയം അരവിന്ദർ സിംഗ് ലവ്‌ലി പാർട്ടിയിൽ നിന്ന് പുറത്തേക്ക് പോയത് കോൺഗ്രസിനെ ബാധിക്കില്ലെന്ന് പിസിസി ഇടക്കാല അദ്ധ്യക്ഷൻ ദേവേന്ദ്ര യാദവ് പ്രതികരിച്ചു

Related Articles

Latest Articles