Wednesday, October 7, 2026

ഹരിയാനയിലെ ബെഹ്‌റാംപുർ വനമേഖലയിൽ പുള്ളിപ്പുലിയുടെ ജഡം കണ്ടെത്തി;വേട്ടയാടിയതല്ലെന്ന്
പ്രാഥമിക റിപ്പോർട്ട്

ചണ്ഡീഗഡ്: പുള്ളിപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തി.ഹരിയാനയിലെ ബെഹ്‌റാംപുർ വനമേഖലയിലാണ് സംഭവം.ബെഹ്റാംപൂർ ഗ്രാമത്തെയും ബന്ദ്‌വാരിയെയും ബന്ധിപ്പിക്കുന്ന വനമേഖലയിലാണ് 12-നും 14-നും ഇടയിൽ പ്രായമുള്ള പുള്ളിപ്പുലിയുടെ ജഡം കണ്ടെത്തിയത്.

പുലിയുടെ ശരീരഭാഗങ്ങളിൽ പരിക്കുകൾ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല. അതിനാല്‍ തന്നെ വേട്ടയാടി കൊലപ്പെടുത്താനുള്ള സാധ്യതയില്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്. പ്രദേശത്തെ മാലിന്യനിക്ഷേപ കേന്ദ്രത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെ ബന്ദ്വാരിക്ക് സമീപമുള്ള വനമേഖലയിലാണ് പുള്ളിപ്പുലിയുടെ ജഡം കണ്ടത്. പുലിയുടെ ശരീരം ജീർണിച്ച അവസ്ഥയിലായിരുന്നു. ബന്ദ്വാരിയിലെ പ്രദേശവാസിയാണ് പോലീസിനെയും വനം വകുപ്പിനെയും വിവരം അറിയിച്ചത്.

Related Articles

Latest Articles