Thursday, May 23, 2024
spot_img

ബഫർ സോൺ വിജ്ഞാപനത്തിനെതിരെ പ്രതിഷേധം കനക്കുന്നു; ജനജീവിതത്തെ ദോഷകരമായി ബാധിക്കുമെന്നും ബഫർ സോൺ പരിധിയിൽ നിന്ന് ജനവാസമേഖലകളെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് വിവിധ ക്രിസ്ത്യൻ സഭകളുടെ ഏകീകൃത സംഘടനയായ കാസയുടെ പ്രതിഷേധ സംഗമം

ബത്തേരി: ബഫർ സോൺ വിജ്ഞാപനത്തിനെതിരെ കാസ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബത്തേരിയിൽ പ്രതിഷേധ സംഗമം നടന്നു. കാസാ വയനാട് ജില്ലാ പ്രസിഡണ്ട് ജ്യോതിഷ് സെക്രട്ടറി ഷെറിൻ ജോയിൻറ് സെക്രട്ടറി ബിനു മാത്യു മണ്ഡലം പ്രസിഡണ്ട് ഷിജോ തുടങ്ങിയവർ പ്രതിഷേധ സംഗമത്തിന് നേതൃത്വം നൽകി. ബഫർ സോൺ പരിധിയിൽ നിന്ന് ജനവാസ മേഖലകളെ പൂർണമായി ഒഴിവാക്കണമെന്നാണ് ആവശ്യം. ‘ എൻ്റെ രാജ്യം എൻ്റെ വിശ്വാസം’, ‘ദേശീയതയോടൊപ്പം വിശ്വാസ സംരക്ഷണവും’ എന്നീ മുദ്രാവാക്യങ്ങളുമായി പ്രവർത്തിക്കുന്ന വിവിധ ക്രിസ്ത്യൻ സംഘടനകളുടെ ഏകീകൃത സംഘടനയാണ് ക്രിസ്ത്യൻ അസ്സോസിയേഷൻ ആൻഡ് അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ എന്ന കാസ

വന്യജീവി സങ്കേതങ്ങളുടെയും ദേശീയ ഉദ്യാനങ്ങളുടെയും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പരിസ്ഥിതി ലോലമേഖലയാക്കണമെന്നും ഇവിടങ്ങളിലെ ഖനന-നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കണമെന്നുമാണ് ഇക്കഴിഞ്ഞ വെളളിയാഴ്ച സുപ്രീം കോടതി ഉത്തരവിട്ടത്. ഈ മേഖലകളിലെ കെട്ടിടങ്ങളുടെയും നിര്‍മാണ പ്രവര്‍ത്തനങ്ങളുടെയും റിപ്പോര്‍ട്ട് മൂന്ന് മാസത്തിനകം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകള്‍ പരിസ്ഥിതി ലോലമാക്കാനുളള ഉത്തരവിനെതിരെ പ്രതിഷേധം വ്യാപകമാകുകയാണ്.

സംരക്ഷിത വനമേഖലയുടെ ഒരു കിലോമീറ്റർ ചുറ്റളവ് പരിസ്ഥിതി ലോലപ്രദേശമാക്കാനുള്ള സുപ്രിംകോടതി ഉത്തരവ് നടപ്പിലാകുന്നതോടെ ശബരിമല വികസനവും താളം തെറ്റുമെന്ന് ആശങ്ക. നിലയ്ക്കൽ മുതൽ സന്നിധാനം വരെ നിർമ്മാണ പ്രവർത്തനങ്ങൾ നിരോധിച്ചാൽ തീർത്ഥാടകരും പ്രതിസന്ധിയിലാകും. ഉത്തരവ് നടപ്പിലായാൽ ശബരിമല മാസ്റ്റർ പ്ലാൻ അടക്കം എങ്ങനെ നടപ്പിലാക്കുമെന്ന ആശങ്ക തിരുവിതാംകൂർ ദേവസ്വം ബോർഡിനുമുണ്ട്.

Related Articles

Latest Articles