Monday, May 6, 2024
spot_img

ക്രിസ്‌തുമസ്‌ പിഴച്ചു പെറ്റവന്റെ ആഘോഷമെന്ന് പറഞ്ഞ വാസിം അൽ ഹിക്കിമിക്കെതിരെ കേസെടുത്തോ? : നിയമം ഒരു സമുദായത്തിന് മാത്രമോ?: രൂക്ഷ വിമർശനവുമായി കാസ

തിരുവനന്തപുരം: വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് പി.സി ജോർജിനെതിരെ നടപടിയെടുത്ത സംഭവത്തിൽ സംസ്ഥാന സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി ക്രിസ്ത്യൻ സമുദായ സംഘടനയായ കാസ. പി.സിയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് ഹിന്ദുസംഘടനകൾ തിരുവനന്തപുരം ആർ ക്യാമ്പിലേക്ക് നടത്തിയ പ്രകടനത്തിൽ കാസയു  ടെ പ്രവർത്തകരും പങ്കെടുത്തു.

കേരളീയ പൊതു സമൂഹത്തിന്റെ ആശങ്കകൾ പച്ചയ്ക്ക് തുറന്നുപറഞ്ഞ പിസി ജോർജിനെ ഒറ്റപ്പെടുത്തി വായടപ്പിക്കാമെന്ന് ആരും കരുതേണ്ടെന്ന് സംഘടന വ്യക്തമാക്കി. നിയമം ഒരു സമുദായത്തിന് വേണ്ടി മാത്രം ഉള്ളതാണോയെന്നും സംഘടന ചോദിച്ചു. ക്രിസ്ത്യൻ മതത്തെ അപമാനിച്ചുകൊണ്ട് പ്രസംഗിച്ച വാസിം അൽ ഹിക്കിമിക്കെതിരെ കേസെടുക്കാത്തത് ചൂണ്ടിക്കാട്ടിയായിരുന്നു കാസയുടെ ചോദ്യം.

ക്രിസ്തു പിഴച്ചു പെറ്റവനെന്നും ക്രിസ്മസ് പിഴച്ചു പെറ്റവന്റെ ആഘോഷമെന്നും ആഭാസത്തരമെന്നും ക്രിസ്മസിനെ തലേദിവസം വിളിച്ചുപറഞ്ഞ വാസിം അൽ ഹിക്കിമിക്ക് എതിരെ പരാതി കൊടുത്തിട്ട് അഞ്ചുമാസം കഴിഞ്ഞിരിക്കുന്നു. അതിനെതിരെ ഇതുവരെ കേസ് എടുക്കുവാൻ പോലീസ് തയ്യാറായിട്ടില്ലെന്ന് കാസ വിമർശിച്ചു. മാത്രമല്ല എന്താണ് ഇത് സംബന്ധിച്ച് കേരളത്തിലെ മതേതരന്മാർക്കും ഇപ്പോൾ പി സി ജോർജിന്റെ അറസ്റ്റിനെ ന്യായീകരിക്കുന്നവർക്കും പറയാനുള്ളതെന്ന് സംഘടന ചോദിച്ചു.

പിസി ജോർജ് വർഗീയത പറഞ്ഞു എന്നു പറയുന്നവർ പിസി ജോർജ് നടത്തിയ പ്രസംഗത്തിൽ പറഞ്ഞ കാര്യങ്ങളിൽ ഏതാണ് വസ്തുതയ്ക്ക് വിരുദ്ധമായ കാര്യം എന്ന് ആദ്യം ചൂണ്ടിക്കാട്ടണം. ഒരു കാരണവുമില്ലാതെ ഷാഹിദാ കമാലിന് കിറ്റക്സ് ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്യാമെങ്കിൽ പിസി ജോർജ്ജിന് ലുലുവിലെ കുറിച്ചും പറയാമെന്ന് കാസ പറയുന്നു.

ഹിന്ദു ക്രിസ്ത്യൻ സമുദായങ്ങൾക്കിടയിൽ ജനസംഖ്യ വർദ്ധിപ്പിക്കണമെന്നാണ് പി സി ജോർജ് പറഞ്ഞത്. അല്ലാതെ ഒരു സമുദായത്തെയും നിർബന്ധമായി വന്ധ്യംകരിച്ച് ആ സമുദായത്തിന്റെ ജനസംഖ്യാവർദ്ധനവ് തടയണം എന്നല്ല പറഞ്ഞത്. പിസി ജോർജ് തുറന്ന് പറഞ്ഞ കാര്യങ്ങൾ എല്ലാം തന്നെ നിലവിലെ സാഹചര്യത്തിൽ കേരളീയ പൊതു സമൂഹത്തിന്റെ ആശങ്കകൾ തന്നെയാണ് അതിൻറെ പേരിൽ പി സി ജോർജിനെതിരെ എടുത്ത കേസിനെ നിയമപരമായി തന്നെ നേരിടുമെന്നും കാസ വ്യക്തമാക്കി.

Related Articles

Latest Articles