Thursday, December 25, 2025

ആദിവാസി കുടുംബങ്ങൾക്ക് വാസയോഗ്യമല്ലാത്ത വീട് നിർമിച്ചു നൽകി; എച്ച്ആർഡിഎസിനെതിരെ കേസെടുത്ത് സംസ്ഥാന എസ്‌സി-എസ്ടി കമ്മീഷൻ

പാലക്കാട്: എച്ച്ആർഡിഎസിനെതിരെ കേസെടുത്ത് സംസ്ഥാന എസ്‌സി-എസ്ടി കമ്മീഷൻ. അട്ടപ്പാടിയിൽ ആദിവാസി കുടുംബങ്ങൾക്ക് വാസയോഗ്യമല്ലാത്ത വീട് നിർമ്മിച്ചുവെന്ന പരാതിയിലാണ് കേസ് എടുത്തത്. ആദിവാസി ഭൂമി പാട്ടത്തിനെടുക്കാൻ ശ്രമിച്ചുവെന്ന പരാതിയും കമ്മീഷൻ അന്വേഷിക്കും.

കൂടാതെ എച്ച്ആർഡിഎസിനെക്കുറിച്ചുള്ള പരാതികളിൽ ജില്ല കളക്ടർ, എസ്പി എന്നിവരോട് റിപ്പോർട്ട് സമർപ്പിക്കാനും കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്.

അതേസമയം സ്വപ്ന സുരേഷിന് നിയമനം നൽകിയ എൻജിഒ ആണ് എച്ച്ആർഡിഎസ്. കഴിഞ്ഞ ദിവസമാണ് എച്ച്ആർഡിഎസ് എന്ന എൻ.ജി.ഒയിൽ കോർപറേറ്റ് സോഷ്യൽ റെസ്‌പോൻസിബിലിറ്റി മാനേജർ പദവിയിലാണ് സ്വപ്‌ന സുരേഷിന് നിയമനം ലഭിച്ചത്.

Related Articles

Latest Articles