Saturday, May 18, 2024
spot_img

ഷുക്കൂര്‍ വധക്കേസ് ; കുഞ്ഞാലിക്കുട്ടിക്ക് എതിരെ ആരോപണം ഉന്നയിച്ച അഭിഭാഷകന് കുരുക്ക്, മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റി നൽകിയ പരാതിയിൽ കേസെടുത്ത് പോലീസ്

കോഴിക്കോട്:ഷുക്കൂര്‍ വധക്കേസിൽ പി കെ കുഞ്ഞാലികുട്ടിക്ക് എതിരെ ആരോപണം ഉന്നയിച്ച അഡ്വ. ടി പി ഹരീന്ദ്രന് എതിരെ മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റി നൽകിയ പരാതിയിൽ പോലീസ് കേസെടുത്തു.ജയരാജനെതിരെ കൊലപാതകക്കുറ്റം ചുമത്താതിരുന്നതിന് കുഞ്ഞാലിക്കുട്ടിയാണ് കാരണമെന്നായിരുന്നു അഭിഭാഷകൻ ടി പി ഹരീന്ദ്രന്‍റെ വെളിപ്പെടുത്തല്‍. ഇതിനെ സംബന്ധിച്ച് ഐ പി സി 153 വകുപ്പ് പ്രകാരം തലശ്ശേരി പൊലീസ് ആണ് കേസ് എടുത്തത്.

2012 ഫെബ്രുവരിയിൽ പട്ടുവം അരിയിൽ ലീഗ് സിപിഎം സംഘർഷമുണ്ടായപ്പോൾ പി ജയരാജൻ പ്രദേശത്ത് എത്തി. അന്ന് ജയരാജന്‍റെ വാഹനം ആക്രമിച്ചതിന് പ്രതികാരമായാണ് എംഎസ്എഫ് നേതാവായ അരിയിൽ ഷുക്കൂറിനെ സിപിഎം പ്രവർത്തകർ തടങ്കലില്‍ വച്ച് ആക്രമിച്ച് കൊലപ്പെടുത്തിയത്. അന്ന് പി ജയരാജനെതിരെ കൊലക്കുറ്റം ചുമത്താൻ പൊലീസ് തീരുമാനിച്ചപ്പോൾ കുഞ്ഞാലിക്കുട്ടി ജയരാജനെ രക്ഷിക്കാനെത്തിയെന്നാണ് യുഡിഎഫിന്‍റെ കേസുകൾ കൈകാര്യം ചെയ്തിരുന്ന മുതിർന്ന അഭിഭാഷകൻ ടി പി ഹരീന്ദ്രൻ ഫേസ്ബുക്കിലുടെ വെളിപ്പെടുത്തിയത്. അന്നത്തെ എസ്‍പിയെ കുഞ്ഞാലിക്കുട്ടി സ്വാധീനിച്ച് ജയരാജനെ രക്ഷിച്ചെന്നാണ് ഹരീന്ദ്രന്‍റെ ആരോപണം.

Related Articles

Latest Articles