Tuesday, May 14, 2024
spot_img

മുൻമന്ത്രിയ്ക്കെതിരെ വധഭീഷണി; ജയലളിതയുടെ ഉറ്റതോഴി ശശികലയ്‌ക്കെതിരെ കേസ്

ചെന്നൈ: വികെ ശശികലയ്‌ക്കെതിരെ പോലീസ് കേസ്. തമിഴ്നാട് മുൻ മന്ത്രിയും എഐഎഡിഎംകെ നേതാവുമായ സിവി ഷൺമുഖനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ശശികലയുടെ നേതൃത്വത്തിൽ തനിക്ക് എതിരെ വധഭീഷണിയുണ്ടെന്ന മുൻ മന്ത്രിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ശശികലയെ കൂടാതെ 500 അടുത്ത അനുയായികൾക്കെതിരെയും ഷൺമുഖൻ പരാതി നൽകിയിട്ടുണ്ട്. 506 (1), 507, ഐപിസി 109 ഇൻഫർമേഷൻ ടെക്നോളജി ആക്ടിന്‍റെ വിവിധ വകുപ്പുകൾ എന്നിവ പ്രകാരമാണ് റോഷനായി പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

അതേസമയം എഐഎഡിഎംകെയിൽ ഒരിക്കലും ശശികലയ്ക്ക് പ്രവേശനം അനുവദിക്കില്ലെന്ന് കാണിച്ച് ഷൺമുഖൻ പത്രക്കുറിപ്പ് ഇറക്കിയിരുന്നു. ഇതേ തുടർന്നാണ് തനിക്ക് നിരവധി വധഭീഷണി ഫോൺ കോളുകൾ വന്നതെന്നാണ് മുൻമന്ത്രി പോലീസിനു നൽകിയ പരാതിയിൽ പറയുന്നത്. ജൂൺ ഒമ്പതിനാണ് ഷൺമുഖൻ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പ്രസ്താവനയ്ക്ക് പിന്നാലെ മൊബൈൽ ഫോണിൽ അഞ്ഞൂറിലധികം ഭീഷണി കോളുകൾ ലഭിച്ചതായും അതിൽ ഭൂരിഭാഗവും വധഭീഷണികളാണെന്നും ഷൺമുഖം പരാതിയിൽ പറഞ്ഞിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles