Monday, April 29, 2024
spot_img

മതം മാറ്റി ഭീകരപ്രവർത്തനത്തിന് കേരളത്തിൽ നിന്നും, പെൺകുട്ടികളെ കൊണ്ടുപോകുന്നു; ഒന്നും, രണ്ടുമല്ല, കണക്കുകൾ കേട്ടാൽ ഞെട്ടും

മതം മാറ്റി ഭീകരപ്രവർത്തനത്തിന് കേരളത്തിൽ നിന്നും, പെൺകുട്ടികളെ കൊണ്ടുപോകുന്നു; ഒന്നും, രണ്ടുമല്ല, കണക്കുകൾ കേട്ടാൽ ഞെട്ടും | DGP LOKNATH BEHERA——

കേരളത്തിൽ തീവ്രവാദം പെരുകുന്നു. ഇതിന്റെ സൂചനകളാണ് വിരമിക്കുന്നതിന് മുമ്പ് ഡിജിപി ലോക്നാഥ് ബെഹ്റ മാധ്യമങ്ങളോട് തുറന്നു പറഞ്ഞത്. പ്രണയം നടിച്ച് മതംമാറ്റി ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിച്ചു. ചിലയിടങ്ങളില്‍ അത്തരം സംഭവം ആവര്‍ത്തിക്കുന്ന ഗുരുതര സ്ഥിതിയുണ്ടായെന്നും ബഹ്‌റ സമ്മതിച്ചു.സംസ്ഥാനത്ത് തീവ്രവാദ പ്രവര്‍ത്തനം ആര് വിചാരിച്ചാലും നിര്‍ത്തലാക്കാനാകില്ല. അവര്‍ കേരളത്തില്‍ നിന്നും ആള്‍ക്കാരെ വലയിലാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കും. അവര്‍ക്ക് വേണ്ടത് വിദ്യാസമ്പന്നരെയാണ്. ഏറ്റവും വിദ്യാസമ്പന്നരുള്ളത് കേരളത്തിലാണ്. അതുകൊണ്ടാണ് കേരളം അവരുടെ റിക്രൂട്ടിങ് കേന്ദ്രമായി മാറുന്നത്. അവര്‍ ഇന്റര്‍നെറ്റ് പോലുള്ളവയിലൂടെ ആള്‍ക്കാരെ വലയിലാക്കും. റിക്രൂട്ട്‌മെന്റ് അവര്‍ തുടര്‍ന്നുകൊണ്ടിരിക്കും. അത്തരം ശ്രമങ്ങളെ ഒരിക്കലും നിര്‍ത്തലാക്കാനാകില്ല, നിര്‍വ്വീര്യമാക്കാന്‍ മാത്രമേ ആര് വിചാരിച്ചാലും കഴിയൂ എന്നും ബഹ്‌റ പറഞ്ഞു.

Loknath Behera

അതേസമയം കേരളത്തില്‍ നിന്ന് 2016-17ല്‍ തീവ്രവാദ പ്രവര്‍ത്തനത്തിന് 21 പേര്‍ പോയിരുന്നു. അവര്‍ പ്രൊഫഷണലുകളായിരുന്നു. അതിനു ശേഷം ആരും പോയിട്ടില്ലെന്നാണ് ബെഹ്റ പറയുന്നത്. എടിഎസ് രൂപീകരിച്ചത് അത്തരം സംഭവങ്ങള്‍ തടയാനാണ്. രാജ്യത്തെ സുരക്ഷാ ഏജന്‍സികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. കാലങ്ങളായി കേരളത്തില്‍ വിവിധ മതങ്ങളില്‍പെട്ടവര്‍ പരസ്പരം വിവാഹം ചെയ്യുന്നുണ്ട്. അതിനെ എല്ലാം പ്രണയം നടിച്ച് ഭീകരവാദത്തിന് ഉപയോഗിക്കുന്നുവെന്ന് പറയാനാകില്ല. അന്ന് ഐഎസിലേക്ക് പോയവരില്‍ പ്രണയം നടിച്ച് ഭീകരവാദത്തിന് ഉപയോഗിക്കപ്പെട്ടു.

വോട്ടുബാങ്കില്‍ കണ്ണുനട്ടും സാമ്പത്തിക കൊടുക്കല്‍ വാങ്ങലുകളില്‍ ലാഭംകണ്ടും വര്‍ഗീയ സമ്മര്‍ദ്ധങ്ങള്‍ക്കു വഴങ്ങിയും ഭരണാധികാരികള്‍ സ്വീകരിച്ചിട്ടുള്ള നിഗൂഢ നിലപാടുകളാണ് ഭീകരതയ്ക്കു വളക്കൂറുള്ള മണ്ണായി കേരളത്തെ മാറ്റിയതെന്ന് കെസിബിസി ഐക്യജാഗ്രത കമ്മീഷനും നേരത്തെ മുന്നറിയിപ്പ് നല്‍കിയിരിന്നു. ആഗോളതലത്തില്‍ വേരുകളുള്ളതും ശക്തമായ ഒരു സമാന്തര സാമ്പത്തിക-രാഷ്ട്രീയ ശക്തിയായി വളര്‍ന്നുകൊണ്ടിരിക്കുന്നതുമായ ഭീകരതയുടെ ഒരു പുതുതരംഗം ലോകമാകെ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ലോകമേധാവിത്വം കൈപ്പിടിയിലൊതുക്കാന്‍ കഴിയുന്ന ഒരു മതാധിഷ്ഠിത ഭരണക്രമം സ്വപ്നം കാണുന്ന ഇവര്‍ വിവിധ രൂപഭാവങ്ങളോടെ ഈ നാട്ടിലും തങ്ങളുടെ സ്വാധീനം വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നുവെന്നും കെസിബിസി ജാഗ്രത കമ്മീഷന്‍ നിരവധി മാസങ്ങള്‍ക്ക് മുന്‍പ് പ്രസ്താവിച്ചിരിന്നു. കെസിബിസി വര്‍ഷങ്ങള്‍ക്ക് മുന്‍പ് പങ്കുവെച്ച ആശങ്ക ശരിവെയ്ക്കുന്നതാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയ സംഭവങ്ങള്‍.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles