Friday, October 23, 2026

ഹാജർ മുഖ്യം !! പരീക്ഷ എഴുതാൻ 75% ഹാജർ നിർബന്ധമാക്കി സിബിഎസ്ഇ ; അറ്റൻഡൻസ് ഇന്റേണൽ അസസ്‌മെന്റിന്റെ ഭാഗമാക്കും

ദില്ലി :* സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സി.ബി.എസ്.ഇ.) അടുത്ത വർഷം പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്ക് 75 ശതമാനം ഹാജർ നിർബന്ധമാക്കി. 2026-ലെ പരീക്ഷകൾക്കാണ് ഈ നിയമം ബാധകമാകുക. അറ്റന്‍ഡന്‍സിനെ ഇന്റേണൽ അസസ്‌മെന്റിന്റെ ഭാഗമായി കണക്കാക്കുമെന്ന് സി.ബി.എസ്.ഇ. പുറത്തിറക്കിയ പുതിയ സർക്കുലറിൽ വ്യക്തമാക്കി.

കർശനമായ പുതിയ നിബന്ധനകൾ

പരീക്ഷയെഴുതാൻ ഹാജർ നിർബന്ധം: ഇന്റേണൽ അസസ്‌മെന്റ് രണ്ട് വർഷം നീണ്ടുനിൽക്കുന്ന ഒരു പ്രക്രിയയാണ്. അതിനാൽ ആവശ്യമായ ഹാജരില്ലാത്ത വിദ്യാർഥികൾക്ക് ഇത് പൂർത്തിയാക്കാൻ കഴിയില്ല. ഇത്തരത്തിൽ ഹാജർ കുറവായ റെഗുലർ വിദ്യാർഥികളെ ‘എസൻഷ്യൽ റിപ്പീറ്റ്’ (Essential Repeat) എന്ന വിഭാഗത്തിലേക്ക് മാറ്റും. ഇവർക്ക് സ്വകാര്യ വിദ്യാർഥികളായി വീണ്ടും രജിസ്റ്റർ ചെയ്ത് പരീക്ഷയെഴുതേണ്ടിവരും.

അധിക വിഷയങ്ങൾ തിരഞ്ഞെടുക്കുന്നതിൽ വ്യക്തത: സർക്കുലർ പ്രകാരം, പത്താം ക്ലാസിലെ വിദ്യാർഥികൾക്ക് നിർബന്ധമായ അഞ്ച് വിഷയങ്ങൾക്ക് പുറമെ രണ്ട് അധിക വിഷയങ്ങൾ വരെ തിരഞ്ഞെടുക്കാം. അതേസമയം, പന്ത്രണ്ടാം ക്ലാസിലെ വിദ്യാർഥികൾക്ക് ഒരു അധിക വിഷയം മാത്രമേ തിരഞ്ഞെടുക്കാൻ കഴിയൂ. ഈ വിഷയങ്ങൾ രണ്ട് അദ്ധ്യയന വർഷങ്ങളിലായാണ് പഠിപ്പിക്കേണ്ടത്.

സ്‌കൂളുകൾക്ക് മുന്നറിയിപ്പ്:* ഒരു വിഷയത്തിന് പരിശീലനം ലഭിച്ച അധ്യാപകരോ ആവശ്യമായ ലബോറട്ടറി സൗകര്യങ്ങളോ ഇല്ലെങ്കിൽ ആ വിഷയങ്ങൾ പഠിപ്പിക്കാൻ പാടില്ലെന്നും സി.ബി.എസ്.ഇ. സ്കൂളുകൾക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്.

ഈ പുതിയ മാറ്റങ്ങൾ വിദ്യാർഥികളുടെ പഠന നിലവാരം ഉയർത്തുന്നതിനും ക്ലാസ് മുറിയിലെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടാണ് നടപ്പിലാക്കുന്നത്

Related Articles

Latest Articles