Wednesday, May 1, 2024
spot_img

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് ; അവസാന മത്സരത്തിനൊരുങ്ങി കേരള സ്ട്രൈക്കേഴ്സ്

ജോധ്പുർ : സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിയിൽ കേരള സ്ട്രൈക്കേഴ്‌സിന്റെ അവസാന മത്സരം ഇന്ന്. ടൂര്‍ണമെന്‍റില്‍ ഇതുവരെ കളിച്ച ഒരു മത്സരത്തിലും കേരളത്തിന് ജയിക്കാൻ സാധിച്ചിട്ടില്ല. അതിനാൽ ഒരു ആശ്വാസജയത്തിനായിരിക്കും ഇന്ന് കേരളം കളത്തിലിറങ്ങുക.

തെലുങ്ക് വാരിയേഴ്സ്, കര്‍ണാട ബുള്‍ഡോസേഴ്സ്, മുംബൈ ഹീറോസ് എന്നിവരുമായിട്ടായിരുന്നു കേരള സ്ട്രൈക്കേഴ്സ് ഇതിന് മുൻപ് കളിച്ചത്. എന്നാൽ ഈ മൂന്ന് മത്സരങ്ങളിലും കേരളം തോറ്റിരുന്നു.
എന്നാല്‍ മുംബൈ ഹീറോസുമായുള്ള മൂന്നാം മത്സരത്തില്‍ വീറോടും വാശിയോടും കൂടിയാണ് കേരളം കളിക്കാനിറങ്ങിയത്. ഈ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച്ച വച്ചെങ്കിലും ജയിക്കാൻ സാധിച്ചില്ല. ആയതിനാൽ ഇന്നത്തെ മത്സരത്തിൽ കേരളത്തിന് ജയം അനിവാര്യമാണ്.

Related Articles

Latest Articles