Tuesday, May 14, 2024
spot_img

കേരളത്തിൽ പിണറായി വിജയന്റെയും വിഡി സതീശന്റെയും പേരിലുള്ള ആരോപണങ്ങൾ അന്വേഷിക്കുന്നില്ല, മാസപ്പടി വിവാദത്തില്‍ അന്വേഷണത്തിനായി കേന്ദ്ര ഏജന്‍സികളെ സമീപിക്കും,കേരളത്തിന് ഏറ്റവും കൂടുതൽ സഹായം നൽകിയത് മോദി സർക്കാർ; ധനകാര്യമന്ത്രി കേന്ദ്ര സർക്കാരിനെ കുറ്റം പറഞ്ഞതിൽ യാതൊരു അടിസ്ഥാനവുമില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍

തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ അന്വേഷണത്തിനായി കേന്ദ്ര ഏജന്‍സികളെ സമീപിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. എന്തുകൊണ്ടാണ് അഴിമതി ആരോപണത്തില്‍ കേരളത്തിലെ ഏജന്‍സികള്‍ അന്വേഷിക്കാത്തത്?. അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ഏജന്‍സികളെ സമീപിക്കാന്‍ പ്രതിപക്ഷ നേതാവ് തയ്യാറുകമോയെന്നും സുരേന്ദ്രന്‍ ചോദിച്ചു. കരിമണൽ ഖനനത്തിന് സ്വകാര്യ കമ്പനികൾക്ക് കൊടുത്തിട്ടുള്ള അനുമതി റദ്ദാക്കണമെന്ന കേന്ദ്ര കർശന നിർദേശത്തിന് ശേഷവും കെആർഇഎംഎലിന് വേണ്ടി മുഖ്യമന്ത്രി ഇടപെട്ടുവെന്നത് ഗൗരവതരമാണെന്നും കമ്പനിക്ക് ഖനനാനുമതി നൽകാൻ പഴുതുകൾ തേടി മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ യോഗവും ചേർന്നുവെന്നത് മാസപ്പടി അഴിമതിയിൽ ആസൂത്രിതമായ ഗൂഢാലോചനയാണ് നടന്നിരിക്കുന്നതെന്നതിന്റെ ഉദാഹരണമാണെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രിക്കും പ്രതിപക്ഷനേതാവിനും എതിരായ കേസുകളില്‍ ഒരന്വേഷണവും നടക്കുന്നില്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു. കേരളത്തിലെ രണ്ടുദിവ്യന്‍മാരാണ് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും. അവരെല്ലാം നിയമത്തിന് അതീതമായിട്ടുള്ളവരാണ്. മുഖ്യമന്ത്രിക്കെതിരെ മാസപ്പടി ആരോപണം ഉയര്‍ത്തിയത് സ്വപ്‌ന സുരേഷ് അല്ല. വ്യക്തമായ തെളിവുകളോടെ ആദാനയികുതി വകുപ്പും സിഎംആര്‍എല്‍ കമ്പനിയുമാണ്. കൊടുത്തത് വ്യവസായത്തിന് തടസമാകുന്നതിനാലാണെന്നും അവര്‍ പറഞ്ഞു. എന്നിട്ടും ഒരു ഏജന്‍സിയും അന്വേഷിക്കുന്നില്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
തലപോയാലും സതീശന്‍ കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ട് കത്തയക്കില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. സര്‍ക്കാരിന്റെ എല്ലാ കൊള്ളരുതായ്മയ്ക്കും ഒത്താശ നില്‍ക്കുന്ന വീഡി സതീശന്‍ തട്ടിപ്പ് പ്രതിപക്ഷ നേതാവാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

തന്റെ പേരില്‍ എടുത്ത കേസില്‍ പതിനാല് തവണയാണ് പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. തന്റെ ശബദ് പരിശോധന വരെ നടത്തി. കേരളത്തില്‍ മറ്റൊരു രാഷ്ട്രീയനേതാവിനെയും ഇങ്ങനെ ചെയ്തിട്ടില്ല. തനിക്കെതിരെ 346 കേസാണ് എടുത്തത്. ഏതെങ്കിലും ഒരുകേസില്‍ ഒരു തവണയെങ്കിലും പൊലീസ് സതീശനെ വിളിച്ചുവരുത്തിയോ?. ലൈഫ് മിഷന്‍ തട്ടിപ്പ് പിണറായി നടത്തിയപ്പോലെ തന്നെ വിദേശത്ത് പോയി ചാരിറ്റി എന്നപേരില്‍ പുനര്‍ജനി തട്ടിപ്പ് നടത്തിയ ആളാണ് സതീശന്‍. എന്നിട്ട് പൊലീസ് എന്തെങ്കിലും അന്വേഷണം നടത്തിയോ? സതീശനാണ് പിണറായിയുടെ എല്ലാ ആനൂകുല്യവും ലഭിച്ചിട്ടുള്ളത്. പിണറായി വിജയന്‍ പറയുന്നതിന് അപ്പുറം നീങ്ങാനുള്ള ധൈര്യം സതീശന് ഇല്ല. ഇരിയെടാ എന്ന് പറഞ്ഞാല്‍ അപ്പം ഇരിക്കും. നില്‍ക്കണമെന്ന് പറഞ്ഞാല്‍ അപ്പം നില്‍ക്കും. പിണറായി വിജയന് മന്ത്രിസഭാ അംഗങ്ങളിലുളളതിനേക്കാള്‍ വിശ്വാസം സതീശനിലാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഓണം പിണറായി സർക്കാർ അലങ്കോലമാക്കിയതിന് ധനകാര്യമന്ത്രി മോദി സർക്കാരിനെ കുറ്റംപറയുകയാണ്. ഐസി ബാലകൃഷ്ണൻ്റെ ചോദ്യത്തിന് ബാലഗോപാൽ നിയമസഭയിൽ നൽകിയ മറുപടിപടിയിൽ യുപിഎ സർക്കാർ 2012-13 വർഷത്തിൽ നൽകിയതിനേക്കാൾ അഞ്ച് മടങ്ങ് ഗ്രാൻഡും നികുതിയും എൻഡിഎ സർക്കാർ 2021-22 കാലത്ത് നൽകിയിട്ടുണ്ടെന്ന് വ്യക്തമായി പറയുന്നുണ്ട്. 2012ൽ 9862.18 കോടിയാണ് ആകെ സംസ്ഥാനത്തിന് കിട്ടിയതെങ്കിൽ 2021ൽ അത് 47,837.21 കോടിയാണ്. യുപിഎ സർക്കാരിന്റെ കാലത്ത് എട്ട് കേന്ദ്ര മന്ത്രിമാരുണ്ടായിട്ടും കേരളം അവഗണിക്കപ്പെട്ടു. എന്നാൽ മോദിയാണ് കേരളത്തെ ഏറ്റവും കൂടുതൽ സഹായിച്ച പ്രധാനമന്ത്രി. പരാതിയുണ്ടെങ്കിൽ കേരളത്തിലെ എല്ലാ എംപിമാരും ചേർന്ന് കേന്ദ്രധനകാര്യ മന്ത്രിയെ കാണാൻ തയ്യാറാവണം. അതിന് ബിജെപി ഐഎൻഡിഐഎ മുന്നണിയെ വെല്ലുവിളിക്കുന്നുവെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Related Articles

Latest Articles