Friday, October 16, 2026

ഇന്റർനെറ്റ് ഉപയോഗിക്കുന്നതിന് ഇനി ഭാഷ തടസമാകില്ല !പുത്തൻ പദ്ധതിയുമായി കേന്ദ്ര സർക്കാർ ! AI-ടൂൾ ‘ഭാഷിണി’ ഉടൻ പുറത്തിറക്കും:ജി20 ഡിജിറ്റൽ ഇക്കോണമി മീറ്റിൽ പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇംഗ്ലീഷ് ഇതര ഭാഷ സംസാരിക്കുന്ന ഇന്ത്യയിലെ ജനങ്ങളിലേക്ക് ഇന്റർനെറ്റിന്റെ സാദ്ധ്യതകൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ AI-ടൂളായ ഭാഷിണി ഉടൻ പുറത്തിറക്കും. ഭാഷിണിയിലൂടെ ഇന്റർനെറ്റ് സൗകര്യം ഇന്ത്യൻ പ്രാദേശിക ഭാഷകളിലും ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. ഇന്ന് ബെംഗളൂരുവിൽ നടന്ന നാലാമത്തെയും അവസാനത്തെയും G20 ഡിജിറ്റൽ ഇക്കണോമി മിനിസ്റ്റീരിയൽ മീറ്റിംഗിൽ സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം പുറത്തു വിട്ടത്.

“ആഗോളതലത്തിൽ നടക്കുന്ന തത്സമയ ഓൺലൈൻ പേയ്‌മെന്റുകളിൽ 45 ശതമാനത്തിലധികം ഇന്ത്യയിലാണ്. CoWIN പോർട്ടൽ ഇന്ത്യയുടെ വാക്‌സിനേഷൻ ഡ്രൈവിനെ പിന്തുണച്ചു. ഞങ്ങൾ ‘ഭാഷിണി’യുടെ പണിപ്പുരയിലാണ്. ഇതൊരു AI- വിവർത്തന പ്ലാറ്റ്‌ഫോമാണ്. ഇത് രാജ്യത്തെ എല്ലാ വൈവിധ്യമാർന്ന ഭാഷകളിലും ഡിജിറ്റൽ സൗകര്യങ്ങൾ ഉൾപ്പെടുന്നതിന്റെ വേഗത വർധിപ്പിക്കും. ഇന്ന് ഇന്ത്യയിൽ 850 ദശലക്ഷത്തിലധികം ഇന്റർനെറ്റ് ഉപഭോക്താക്കൾ ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ ഡാറ്റാ ചിലവുകൾ ആസ്വദിക്കുന്നു. ഭരണത്തെ കൂടുതൽ കാര്യക്ഷമവും ഉൾക്കൊള്ളുന്നതും വേഗതയുള്ളതും സുതാര്യവുമാക്കുന്നതിന് ഞങ്ങൾ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയിട്ടുണ്ട് ” ജി 20 ഡിജിറ്റൽ ഇക്കണോമി മന്ത്രിമാരുടെ യോഗത്തിൽ പ്രധാനമന്ത്രി മോദി തന്റെ വെർച്വൽ പ്രസംഗത്തിൽ പറഞ്ഞു.

എന്താണ് ഭാഷിണി?

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ മാർഗനിർദേശപ്രകാരം പൗരന്മാർക്ക് ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാക്കുന്നതിന് ആരംഭിച്ച ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ കീഴിൽ അവതരിപ്പിച്ച AI- ബഹുഭാഷാ വിവർത്തന ഉപകരണമാണ് ഭാഷിണി.ഇന്ത്യയിലെ ഇംഗ്ലീഷ് സംസാരിക്കാത്ത ജനസംഖ്യയെ ആഗോള ഇന്റർനെറ്റിലേക്ക് കൊണ്ടുവരാനും അവരുടെ പ്രാദേശിക ഭാഷകളിൽ അത് ലഭ്യമാക്കാനും ഈ ഉപകരണം ലക്ഷ്യമിടുന്നു.

Related Articles

Latest Articles