Friday, March 29, 2024
spot_img

ദീപോത്സവം ; ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിൽ; പന്ത്രണ്ട് ലക്ഷത്തിലധികം വിളക്കുകള്‍ തെളിച്ച് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സൃഷ്ടിക്കാൻ ഒരുങ്ങി സംഘാടകര്‍

അയോദ്ധ്യ: ദീപോത്സവം ആഘോഷിക്കാന്‍ ഒരുങ്ങി അയോദ്ധ്യ. ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണ്. 12 ലക്ഷത്തിലധികം വിളക്കുകള്‍ തെളിച്ച് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സൃഷ്ടിക്കാനാണ് സംഘാടകര്‍ ലക്ഷ്യമിടുന്നത്.

ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഒക്ടോബര്‍ 23-ന് അയോദ്ധ്യയിലെ രാം കി പൗഡി ഘട്ടില്‍ ദീപോത്സവത്തിന്റെ ആറാം പാദം (വിളക്കുകളുടെ ഉത്സവം) ആഘോഷിക്കും. അയോദ്ധ്യ , ലഖ്നൗ, ഗോണ്ട, ജില്ലകളില്‍ നിന്ന് കൊണ്ടുവരുന്ന മണ്‍പാത്രങ്ങളിലാണ് ദീപങ്ങള്‍ തെളിയിക്കുക.

ഈ വര്‍ഷം വിളക്കുകള്‍ 30 മിനിറ്റിലധികം കത്തും എന്നാണ് റിപ്പോർട്ട്. മുമ്പ് വിളക്കുകള്‍ പെട്ടെന്ന് അണയ്ക്കുമായിരുന്നു. ഇപ്രാവശ്യം 30 മില്ലിക്ക് പകരം 40 മില്ലി എണ്ണ ഉപയോഗിക്കും. അങ്ങനെ വിളക്കുകള്‍ കൂടുതല്‍ സമയം ജ്വലിച്ചു നില്‍ക്കും.

Related Articles

Latest Articles