Wednesday, October 28, 2026

വിട്ടു വീഴ്ചയില്ലാതെ കേന്ദ്രസർക്കാർ ! പാക് ക്രിക്കറ്റ് താരങ്ങളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ക്ക് ഇന്ത്യയില്‍ നിരോധനം

ദില്ലി : പഹല്‍ഗാമില്‍ വിനോദസഞ്ചാരികൾക്ക് നേരെ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ-പാക് അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ നിലനിൽക്കുന്നതിനിടെ പാക് ക്രിക്കറ്റ് താരങ്ങളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ഇന്ത്യയില്‍ നിരോധിച്ചു. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യ കൈക്കൊണ്ട നടപടികളുടെ തുടര്‍ച്ചയായാണിത്. ബാബര്‍ അസം, മുഹമ്മദ് റിസ്‌വാന്‍, ഷഹീന്‍ഷാ അഫ്രീദി, ഹാരിസ് റൗഫ് എന്നിവരുടെ അക്കൗണ്ടുകളാണ് ഇന്ത്യയില്‍ നിരോധിച്ചത്.

നേരത്തെ ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാവും പാക് ജാവലിന്‍ത്രോ താരവുമായ അര്‍ഷദ് നദീമിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടും ഇന്ത്യയില്‍ നിരോധിച്ചിരുന്നു. മുന്‍ പാക് ക്രിക്കറ്റ്താരങ്ങളായ ഷുഐബ് അക്തര്‍, ഷാഹിദ് അഫ്രീദി, ബാസിത് അലി എന്നിവരുടെ യുട്യൂബ് ചാനലുകളും ഇന്ത്യയില്‍ നിരോധിച്ചിരുന്നു.

Related Articles

Latest Articles