Sunday, May 12, 2024
spot_img

സംസ്ഥാന സർക്കാരുകൾക്കുള്ള നികുതി വിഹിതം; 1.18 ലക്ഷം കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ; കേരളത്തിന് ലഭിക്കുക 2,277 കോടി രൂപ

ദില്ലി : സംസ്ഥാന സർക്കാരുകൾക്കുള്ള നികുതി വിഹിതത്തിന്റെ മൂന്നാം ഗഡുവായി കേന്ദ്ര സർക്കാർ 1.18 ലക്ഷം കോടി രൂപ അനുവദിച്ചു. സാധാരണ പ്രതിമാസ വിഹിതമായി അനുവദിക്കുന്ന 59,140 കോടി രൂപയുടെ ഇരട്ടിയാണ് ഇത്തവണ അനുവദിച്ചിരിക്കുന്നത്. ജൂൺ മാസത്തിൽ നൽകേണ്ട വിഹിതത്തിനൊപ്പം അടുത്ത തവണത്തെ വിഹിതം കൂടി മുൻകൂറായി നൽകിയിട്ടുണ്ടെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. സംസ്ഥാനങ്ങളുടെ വികസന, ക്ഷേമ പ്രവർത്തനങ്ങൾക്കും മുൻഗണനാ പദ്ധതികൾക്കും ഈ പണം വിനിയോഗപ്പെടുത്താമെന്ന് ധനമന്ത്രാലയം അറിയിച്ചു. കേരളത്തിന് 2,277 കോടി രൂപയാകും ലഭിക്കുക.

സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസർക്കാർ അനുവദിച്ചിരിക്കുന്ന നികുതി വിഹിതം

ആന്ധ്രാപ്രദേശ് = 4,787 കോടി രൂപ
അരുണാചൽ പ്രദേശ് =2,078 കോടി രൂപ
അസം =3,700 കോടി രൂപ
ബിഹാർ= 11,897 കോടി രൂപ
ഛത്തീസ്ഗഡ് = 4,030 കോടി രൂപ
ഗോവ= 457 കോടി രൂപ
ഗുജറാത്ത് = 4,114 കോടി രൂപ
ഹരിയാന= 1,293 കോടി രൂപ
ഹിമാചൽ പ്രദേശ് = 982 കോടി രൂപ
ജാർഖണ്ഡ് = 3,912 കോടി രൂപ
കർണാടക= 4,314 കോടി രൂപ
കേരളം = 2,277 കോടി രൂപ
മധ്യപ്രദേശ് = 9,285 കോടി രൂപ
മഹാരാഷ്ട്ര= 7,472 കോടി രൂപ
മണിപ്പുർ = 847 കോടി രൂപ
മേഘാലയ= 907 കോടി രൂപ
മിസോറാം= 591 കോടി രൂപ
നാഗാലാൻഡ് = 673 കോടി രൂപ
ഒഡീഷ= 5,356 കോടി രൂപ
പഞ്ചാബ് = 2,137 കോടി രൂപ
രാജസ്ഥാൻ = 7,128 കോടി രൂപ
സിക്കിം = 459 കോടി രൂപ
തമിഴ്നാട്= 4,825 കോടി രൂപ
തെലങ്കാന= 2,486 കോടി രൂപ
ത്രിപുര=837 കോടി രൂപ
ഉത്തർപ്രദേശ് =21,218 കോടി രൂപ
ഉത്തരാഖണ്ഡ് = 1,322 കോടി രൂപ
പശ്ചിമ ബംഗാൾ = 8,898 കോടി രൂപ.

Related Articles

Latest Articles