Wednesday, September 23, 2026

ഇനി മുതൽ കേന്ദ്ര സര്‍വകലാശാലകളിൽ ബിരു​ദ പ്രവേശനത്തിന് പൊതു പരീക്ഷ: പ്ലസ്ടു മാർക്ക് മാനദണ്ഡമാക്കില്ല

ദില്ലി: കേന്ദ്ര സർവകലാശാല ബിരുദ പ്രവേശനത്തിന് ഇനി മുതൽ പൊതുപരീക്ഷ നടത്താൻ തീരുമാനം. മാത്രമല്ല, കേന്ദ്ര സര്‍വകലാശാലകളിലേക്കുള്ള ബിരുദ പ്രവേശനത്തിന് പ്ലസ്ടു മാര്‍ക്ക് മാനദണ്ഡമാക്കുകയുമില്ലെന്നും,കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിറക്കി.

പരീക്ഷ മലയാളം ഉള്‍പ്പെടെ പതിമൂന്ന് ഭാഷകളില്‍ എഴുതാം. 2022- 23 അദ്ധ്യയന വർഷം മുതലായിരിക്കും പ്രാദേശിക ഭാഷകളില്‍ പൊതുപരീക്ഷ നടത്തുക. പ്ലസ്ടു സിലബസിനെ അടിസ്ഥാനമാക്കിയാകും ചോദ്യങ്ങള്‍ വരുക.

Related Articles

Latest Articles